വിസ്മയമായി അനന്തപുരം തടാകക്ഷേത്രവും ബാബിയയെന്ന വെജിറ്റേറിയൻ മുതലയും

Image source : The News Minute

കേരളത്തിൻ്റെ വടക്കേയറ്റത്തുള്ള കാസർഗോഡ് ജില്ലയിലെ അനന്ദപുരം എന്ന കൊച്ചു ഗ്രാമത്തിലാണ് ഈ ക്ഷേത്രതടാകം സ്ഥിതിചെയുന്നത്. നീരുറവകളാൽ സമ്പന്നമായ ചതുരാകൃതിയിലുള്ള തടാകത്തിൽ തലയെടുപ്പോടെ നിലകൊള്ളുന്ന ഈ സുന്ദര ക്ഷേത്രം കേരളത്തിലെ ഏക തടാകക്ഷേത്രം കൂടിയാണ്. ഒരു ക്ഷേത്രം എന്നതിലുപരി ഭക്തർക്കൊപ്പം സഞ്ചാരികളെയും കൂടി അനന്തപുരത്തേക്ക് ആകർഷിക്കുന്നത് ക്ഷേത്രതടാകത്തിലെ ബാബിയ എന്ന മുതലയാണ്. ക്ഷേത്രത്തിലെ പൂജാരിമാർ നൽകുന്ന ചോറും മറ്റു നിവേദ്യങ്ങളുമാണ് ബാബിയയെന്ന ഈ വെജിറ്റേറിയൻ മുതലയുടെ ഭക്ഷണം.

Image source : The News Minute

പ്രശസ്തമായ ബേക്കൽ കോട്ടയിൽ നിന്ന് 30 കിലോമീറ്റർ മാറിയാണ് അനന്തപുരം ക്ഷേത്രം സ്ഥിതിചെയുന്നത്. ഒൻപതാം നുറ്റാണ്ടിൽ പണികഴിപ്പിക്കപ്പെട്ടു എന്ന് വിശ്വസിക്കുന്ന ഈ ക്ഷേത്രം അനന്തപത്മനാഭൻ്റെ മൂലസ്ഥാനമായിയാണ് കണക്കാക്കുന്നത്. കഴിഞ്ഞ 70 വർഷമായി ബാബിയ ക്ഷേത്രത്തിൻ്റെ കാവൽക്കാരനായി ഈ തടാകത്തിൽ ഉണ്ടെന്നാണ് വിശ്വാസം. തടാകത്തിലെ മീനുകളെയോ മറ്റേതെങ്കിലും ജീവികളെയോ ബാബിയ ഇതുവരെ ആക്രമിച്ചിട്ടില്ല എന്ന് മാത്രമല്ല ക്ഷേത്രത്തിലെ പൂജാരിമാർ പൂജ സംബന്ധമായ ആവശ്യങ്ങൾക്കായി തടാകത്തിൽ ഇറങ്ങാറുമുണ്ട്. പൂജാരികളെയും ഭക്തരെയും സംബന്ധിച്ചടുത്തോളം ബാബിയ ഈശ്വര സാന്നിദ്യം ഉള്ള ഒരു ജീവിയായിയാണ്. അധികം സമയവും ബാബിയ തടാകത്തിൻ്റെ ഒരറ്റത്തുള്ള ഗുഹയുടെ പരിസരത്തായിരിക്കും. രാവിലെയും വൈകുന്നേരവും ഭക്ഷണം വാങ്ങുന്നതിനായി ക്ഷേത്രത്തിൻ്റെ അടുത്തേക്ക് എത്തും. ഇവളുടെ ദർശനം കിട്ടുന്നത് ഐശ്വര്യമായി കണക്കാക്കുന്ന ഭക്തരുമുണ്ട്. ക്ഷേത്രം പോലെ തന്നെ മനോഹരമാണ് അനന്തപുരവും. ക്ഷേത്രത്തിൽ നിന്ന് നോക്കിയാൽ ദുരെ കാണുന്ന മലനിരകളുടെ ദൃശ്യവും അതിമനോഹരം.

Leave a Reply

Your email address will not be published.