അടിമുടി മാറ്റങ്ങളുമായി പുതിയ മഹീന്ദ്ര ഥാർ
“എടാ ഭീകരാ നീ ആൾ ആകെ അങ്ങ് മാറിപോയല്ലോ”, പുതിയ ഥാർ കാണുന്ന ഏതൊരാളുടെയും മനസ്സിൽ ആദ്യം വരുന്ന കാര്യം ഇതായിരിക്കും, ഡിസൈനിലും ഫീച്ചേഴ്സിലും അത്രയേറെ മാറ്റങ്ങളോടും പുതുമകളോടും കൂടിയാണ് ഥാർ 2020 മഹീന്ദ്ര വിപണിയിൽ അവതരിപ്പിച്ചിരിക്കുന്നത്.

പുതിയ ഗ്രിൽ, എൽഇഡി ഹെഡ്ലാംപ്, ഡേടൈം റണ്ണിങ് ലാംപ്,18 ഇഞ്ച് അലോയ് വീൽ എന്നിവയാണ് ബാഹ്യ രുപകല്പനയിൽ ഥാറിനെ വ്യത്യസ്തമാകുന്നത് .റെഡ് റേജ്, മിസ്റ്റിക് കോപ്പർ, അക്വാമറൈൻ, നാപോളി ബ്ലാക്ക്, റോക്കി ബീജ്, ഗാലക്സി ഗ്രേ എന്നി ആറ് നിറങ്ങളിൽ ലഭ്യമാകുന്ന വാഹനത്തിനു രണ്ട് BS6 എൻജിൻ ഓപ്ഷനുകളാണുള്ളത്. 2.0 ലിറ്റർ T-GDI എംസ്റ്റാലിയൻ പെട്രോൾ എഞ്ചിൻ 150 bhp കരുത്തും 320 Nm ടോർക്കും ഉത്പാദിപ്പിക്കുപ്പോൾ 2.2 ലിറ്റർ M ഹോക്ക് ഡീസൽ എൻജിൻ 130 bhp കരുത്തും 300 Nm ടോർക്കും പുറപ്പെടുവിപ്പിക്കാൻ ശേഷിയുള്ളതാണ് . ഓട്ടോമാറ്റിക് ഗിയർബോക്സ് ഓപ്ഷനാണു മറ്റൊരു പ്രധാന സവിശേഷത. രണ്ട് എഞ്ചിനുകളും ആറ് സ്പീഡ് ടോർക്ക്-കൺവെർട്ടർ ഓട്ടോമാറ്റിക് ട്രാൻസ്മിഷനിലും ആറ് സ്പീഡ് മാനുവൽ ട്രാൻസ്മിഷനിലും ലഭ്യമാണ്. ഷിഫ്റ്റ് – ഓൺ – ഫ്ലൈ 4 x 4 മാനുവൽ ഷിഫ്റ്റ് ട്രാൻസ്ഫെർ എന്ന സാങ്കേതികവിദ്യയാണ് ഏതൊരു കുന്നും മലയും കീഴടക്കാൻ ഈ 4 വീൽ ഡ്രൈവ് വാഹനത്തെ പ്രാപ്തമാകുന്നത്.

സ്റ്റീയറിങ് മൗണ്ടഡ് കൺട്രോളുകകും, ക്രൂയിസ് കൺട്രോളും, ബ്ലൂ സെൻസ് എന്ന ആപ്പ്ളിക്കേഷൻ വഴിയുള്ള ഡിജിറ്റൽ കണക്റ്റിവിറ്റി എന്നിങ്ങനെ ഒരുപിടി പുത്തൻ സവിശേഷതകളാണ് മഹീന്ദ്ര തങ്ങളുടെ പുതിയ വാഹനത്തിലവതരിപ്പിച്ചിരിക്കുന്നത്. സുരക്ഷയുടെയും മാറ്റ് ഫീച്ചേഴ്സിൻ്റെയും കാര്യത്തിലും ഒട്ടും പിന്നിലല്ല പുതിയ ഥാർ. ഡ്യൂവൽ എയർബാഗ്, എബിഎസ്, ടയർ പ്രഷർ മോണിറ്ററിങ് സിസ്റ്റം, ഹിൽ ഹോൾഡ് & ഡീസൻറ് കൺട്രോൾ, റിയർ പാർക്കിംഗ് സെൻസർ, ചൈൽഡ് സീറ്റ് മൌണ്ട്, ടച്ച്സ്ക്രീൻ ഇൻഫോടെയ്ൻമെൻ്റെ സിസ്റ്റം എന്നിങ്ങനെ നീളുന്നു പുതിയ ഫീച്ചേഴ്സ് വിപണിയിലെ മറ്റു പ്രീമിയും ഓഫ്റോഡ് വാഹനങ്ങളുടെ നിരയിലേക്ക് ഥാറിനെയും എത്തിക്കും എന്ന കാര്യത്തിൽ സംശയം ഇല്ല.