ചുണ്ണാമ്പുകല്ലുകൾ വിസ്‌മയം തീർക്കുന്ന ചൈനയിലെ ഷിലിൻ സ്റ്റോൺ ഫോറസ്റ്റ്

ചൈനയിലെ യുനാൻ പ്രവിശ്യയിലെ കുൻമിംഗ് നിന്ന് 85 കിലോമീറ്റർ അകലെ ഏകദേശം 96,000 ഏക്കറിൽ പ്രകൃതി തീർത്ത അത്ഭുത കാഴ്ച്ച. ഒരു തോട്ടത്തിൽ മരങ്ങൾ നട്ടുപിടിപ്പിച്ചത് പോലെ ചെറുതും വലുതുമായ കല്ലുകൾ ഭൂമിയിൽ നിന്ന് ഉയർന്നു നിൽക്കുന്നു.ഒറ്റനോട്ടത്തിൽ ഈ കല്ലുകളും പാറകളുമൊക്കെ ആരോ നട്ടുവളർത്തി കൃത്യമായി വെട്ടിയൊരുക്കി നിർത്തിയിരിക്കുന്നതാണെന്നേ തോന്നു.

 ലിസിജിംഗ് സ്റ്റോൺ ഫോറസ്റ്റ്, നൈഗു സ്റ്റോൺ ഫോറസ്റ്റ്, സിയൂൺ ഗുഹ, ചാങ്ങ് യു എന്നി തടാകങ്ങൾ ,
ഡാഡിഷുയി വെള്ളച്ചാട്ടം, ക്വിഫെംഗ് ഗുഹ എന്നിങ്ങനെ ഏഴു പ്രധാന ആകർഷണങ്ങൾ അടങ്ങുന്നതാണ് ഷിലിൻ സ്റ്റോൺ ഫോറസ്റ്റ്. ഏതാണ്ട് 250 മില്യൺ വർഷത്തെ പഴക്കമുള്ള ഷിലിൻ സ്റ്റോൺ ഫോറസ്റ്റ് സ്ഥിതി ചെയ്യുന്ന ഈ പ്രദേശം പണ്ട് ആഴം കുറഞ്ഞ ഒരു കടലായിരുന്നു അത്രേ. കടൽ പിൻവാങ്ങിയത് ഉയർന്നുവന്ന അടിത്തട്ടിലെ ചുണ്ണാഭു കല്ലുകൾ യുഗങ്ങളുടെ പരിണാമത്തിലൂടെയാണ് ഇന്ന് കാണുന്ന രൂപത്തിൽ എത്തിയത് എന്നാണ് കരുതുന്നത്. കൽ വനത്തിനു മോഡി കൂട്ടാൻ എന്നവണ്ണം അവയ്ക്കിടയിലൂടെ വളരുന്ന ചെടികളും മരങ്ങളും ഷിലിൻ സ്റ്റോൺ ഫോറെസ്റ്റിനു ഒരു പ്രത്രേക ഭംഗി നൽകുന്നു. ഈ കൽ വനത്തിൻ്റെ ഭാഗമായ സുവോഗി ഗ്രാമവും നൈഗു സ്റ്റോൺ ഫോറസ്റ്റ് 2007 മുതൽ യുനെസ്കോയുടെ പൈതൃക പട്ടികയിൽ സ്ഥാനം പിടിച്ചിട്ടുണ്ട്. ശിലാ വനത്തിലെ കാഴ്ചകളിൽ ഏറ്റവും പ്രധാനം അഷിമ റോക്ക് എന്നറിയപ്പെടുന്ന ശിലയാണ്. അഷിമ എന്ന യി വംശത്തിൽപ്പെട്ട പെൺകുട്ടിയെ താൻ സ്നേഹിച്ച ആളുടെകൂടെ പോകാൻ അനുവദിക്കാതെ ശിലയാക്കി മാറ്റി എന്നാണ് വിശ്വാസം. ഈ ശിലയാണ് അഷിമ റോക്ക് എന്നാണ് പറയുന്നത്.

 കുൻമിംഗ് ഈസ്റ്റ് ബസ് സ്റ്റേഷനിൽ നിന്ന് ഷിലിൻ സ്റ്റോൺ ഫോറസ്റ്റിലേക്ക്  ബസുകൾ ലഭ്യമാണ്, അവിടെ എത്താൻ ഏകദേശം 1.5 മണിക്കൂർ എടുക്കും. കുൻമിംഗ് റെയിൽവേ സ്റ്റേഷൻ മുതൽ ഷിലിൻ റെയിൽവേ സ്റ്റേഷൻ വരെ ഏകദേശം 2 മണിക്കൂർ ട്രെയിൻ യാത്ര അല്ലെങ്കിൽ 20 മിനിറ്റ് കൊണ്ട് എത്തുന്ന  അതിവേഗ ട്രെയിനുകളെയും സഞ്ചാരികൾക്ക്  ലഭ്യമാണ്.  ഷിലിൻ സ്റ്റോൺ ഫോറസ്റ്റിലെ കാഴ്ചകളും അനുഭവങ്ങളും ഇവിടെ എത്തുന്നവരെ സംബന്ധിച്ചടുത്തോളം ഒരു പുതിയ അനുഭവമായിരിക്കും. 

Leave a Reply

Your email address will not be published.