കാളിദാസിന് കൈയ്യടിച്ച് പ്രേക്ഷകർ; നോവായി തീരുന്ന നാല് കഥകൾ

നപ്രീതി നേടി പാവ കഥൈകൾ. നെറ്റ്ഫ്ലിക്സിന്റെ തമിഴ് ആന്തോളജി സീരീസാണ് പാവ കഥൈകൾ. ജാതി, മതം, മാനം, അഭിമാനം, പ്രണയം എന്നിവയോട് സമൂഹം വെച്ചുപുലർത്തുന്ന വികൃതമായ കാഴ്ചപാടുകളാണ് നാല് സിനിമകളും സംസാരിക്കുന്നത്. നാല് സംവിധായകരുടെ നാല് അതിമനോഹര സൃഷ്ടികൾ. ഒരു ഫീൽ ഗുഡ് മൂവി അല്ലെങ്കിൽ പോലും നാല് കഥകളിലും പറഞ്ഞുവെക്കുന്ന രാഷ്ട്രീയം വ്യക്തമാണ്. ഉള്ളൂ നീറുന്നിടത് അരമണിക്കൂർ ദൈർഘ്യമുള്ള നാല് സിനിമകളും അവസാനിക്കുന്നു.

സുധകൊങ്കര, ഗൗതം മേനോന്‍, വെട്രിമാരന്‍, വിഘ്നേശ് ശിവന്‍ എന്നിവരാണ് ചിത്രത്തിന്റെ സംവിധായകർ. സുധ കൊങ്കറെ സംവിധാനം ചെയ്ത തങ്കം, വിഘ്‌നേശ് ശിവൻ ഒരുക്കിയ ലവ് പണ്ണാ വിട്രിനം, ഗൗതം മേനോന്റെ വാൻ മകൾ,വെട്രിമാരന്റെ ഒരു ഇരവ് എന്നിവയാണ് സീരീസിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. നാല് സിനിമയും ഒന്നിനൊന്ന് മെച്ചമെന്ന് മാത്രമേ പ്രേക്ഷകന് പറയാനുള്ളു. കാളിദാസ് ജയറാം, ശന്തനുഭാഗ്യരാജ്, ഭവാനശ്രീ, ഗൗതംമേനോന്‍, അഞ്ജലി, സിമ്രന്‍, കല്‍ക്കി കോച്ച്ലിന്‍, പ്രകാശ് രാജ്, സായ്പല്ലവി, ജാഫര്‍സാദിഖ് എന്നിവരുടെ മിന്നും പ്രകടനമാണ് ചിത്രം കാഴ്ചവെച്ചിരിക്കുന്നത്.

സത്താർ എന്ന ട്രാൻജൻഡർ കഥാപാത്രത്തെ അവതരിപ്പിച്ച കാളിദാസ് ജയറാമിന്റെ പ്രകടനം എടുത്ത് പറയേണ്ട ഒന്നാണ്. ട്രാൻസ് വിഭാഗത്തോടുള്ള സമൂഹത്തിന്റെ കാഴ്ചപാട് ചിത്രം തുറന്നു കാണിക്കുന്നുണ്ട്. അഭിനയ മുഹൂർത്തങ്ങൾ സമ്മാനിക്കുന്നതിൽ കാളിദാസും മുന്നിട്ടുനിന്നു. ചിത്രത്തിന്റെ അവസാനം സത്താർ എന്ന കഥാപാത്രം ഒരു നോവായി മനസ്സിൽ തങ്ങി നിൽക്കും.

ബ്ലാക്ക് ഹ്യൂമർ ക്യാറ്റഗറിയിൽ പെടുത്താവുന്ന ചിത്രമാണ് വിഘ്‌നേശ് ശിവന്റെ ലവ് പണ്ണാ വിട്രിനം. വൈകാരിക നിമിഷങ്ങൾക്കിടയിൽ ഹാസ്യവും കലർത്തിയാണ് ചിത്രം മുന്നോട്ട് പോകുന്നത്. അഞ്ജലിയും കൽക്കിയുമാണ് ചിത്രത്തിലെ പ്രധാന വേഷങ്ങൾ കൈകാര്യം ചെയ്യുന്നത്.

മകളെ മൂന്നുപേർ ചേർന്ന് ആക്രമിക്കുന്നതും അതിനോട് മാതാപിതാക്കളുടെ പ്രതികരണവും എങ്ങിനെ നേരിടണമെന്നും പറയുകയാണ് ചിത്രത്തിലൂടെ ഗൗതം മേനോൻ. സിമ്രനും ഗൗതമും പ്രധാന വേഷങ്ങൾ അവതരിപ്പിക്കുന്ന ചിത്രത്തിൽ മക്കളായി അവതരിപ്പിച്ച ബാലതാരങ്ങളുടെ പ്രകടനവും എടുത്ത് പറയേണ്ടതാണ്.

സായി പല്ലവിയും പ്രകാശ് രാജുവും അച്ഛനും മകളുമായി വേഷമിടുന്ന ചിത്രം ‘ഒരു ഇരവ്’ നോവാണ് പ്രേക്ഷകന് നൽകുന്നത്. സ്നേഹത്തിന് മുകളിൽ ദുരഭിമാനം പറക്കുമ്പോൾ മകളെയും പേരകുഞ്ഞിനെയും കൊല്ലുന്ന അച്ഛനായാണ് പ്രകാശ് രാജ് വേഷമിടുന്നത്. നമുക്ക് ചുറ്റും നടക്കുന്ന ദുരഭിമാനക്കൊലയാണ് ചിത്രത്തിന്റെ കഥാ തന്തു .

Leave a Reply

Your email address will not be published.