തമാശയല്ലിത്!! കൺമുന്നിലെ അപകടം

കാലങ്ങളിലായി ചർച്ച ചെയ്യപ്പെടുന്ന ഒന്നാണ് കാലാവസ്ഥാവ്യതിയാനം. ഗുരുതരമായ വിഷയങ്ങളിലേക്കാണ് ഇപ്പോൾ അത് വിരൽ ചൂണ്ടുന്നത്. മനുഷ്യന്റെ പ്രകൃതിയെ ഗവനിക്കാതെയുള്ള പ്രവത്തനങ്ങളാണ് ഇന്നത്തെ മിക്ക പ്രകൃതി ദുരന്തങ്ങൾക്കും ആധാരം. കഴിഞ്ഞ കുറച്ച് വർഷങ്ങളായി നമുക്ക് ചുറ്റും നടക്കുന്ന അതിതീക്ഷ്ണമായ മാറ്റങ്ങളിലേക്ക് കണ്ണോടിച്ചാൽ തന്നെ പ്രശ്നം എത്ര ഗുരുതരമാണെന്ന് മനസിലാക്കാൻ സാധിക്കും. ഇതിനെ ചുറ്റിപറ്റി നിരവധി പഠനങ്ങളും നടക്കുന്നുണ്ട്. മിക്ക പഠനങ്ങളിലും വരാനിരിക്കുന്ന ദുരന്തങ്ങളെ പറ്റി പ്രതിപാദിക്കുന്നുണ്ട്.

കാലാവസ്ഥ വ്യതിയാനം കൊണ്ടുവന്ന ഭീകരമാറ്റങ്ങൾ കാണിക്കുന്ന ചിത്രങ്ങളിലൂടെ

ആമസോൺ കാടുകൾ

ഭൂമിയിലെ ഏറ്റവും വലിയ ജൈവവൈവിധ്യ സ്ഥലങ്ങളിൽ ഒന്നാണ് ആമസോൺ കാടുകൾ. അത് നശിച്ചാൽ സംഭവിക്കുന്ന വിപത്തുകൾ ഊഹിക്കാൻ പറ്റുന്നതിനേക്കാളും വലുതാണ്. 2019 – 2020 ൽ കാലയളവിൽ ആമസോൺ വനമുൾപ്പെടെ പലതും കത്തിനശിച്ച വാർത്ത നമ്മളെല്ലാം അറിഞ്ഞതാണ്. ഒരുകാലത്ത് പച്ചപ്പ് പുതച്ചിരുന്ന സ്ഥലമിപ്പോൾ ഇരുണ്ടതും പുകനിറഞ്ഞ പ്രദേശമായി മാറി. ഈ ജൈവവൈവിധ്യം ഇങ്ങിനെ കത്തിനശിച്ചാൽ ഭൂമിക്കെന്തായിരിക്കും സംഭവിക്കുക?

വിക്ടോറിയ വെള്ളച്ചാട്ടം

ലോക മഹാത്ഭുങ്ങളിൽ ഒന്നായ വെള്ളച്ചാട്ടമാണ് സാംബെസി നദിയിലെ വിക്ടോറിയ. ലോകത്തിലെ ഏറ്റവും മനോഹരമായ വെള്ളച്ചാട്ടമെന്നാണ് ഇതിനെ വിശേഷിപ്പിക്കുന്നത് തന്നെ. എന്നാൽ വർഷങ്ങളായി ഈ നദി ചുരുങ്ങികൊണ്ടിരിക്കുകയാണ്. വരൾച്ച കാലത്ത്, ഈ വെള്ളച്ചാട്ടം ഇടുങ്ങിയ ജലധാരകളായി ചുരുങ്ങും.

വെനീസ് തെരുവുകൾ

ലോകത്തിലെ ഏറ്റവും മനോഹരമായ നഗരമായാണ് വെനീസിനെ വാഴ്ത്തപ്പെടാറ്. എന്നാൽ ഇന്ന് ആ പ്രൗഢിക്ക് മങ്ങലേൽക്കുന്നുണ്ടോ ?? ഉണ്ടെന്നാണ് പഠനങ്ങൾ വ്യക്തമാക്കുന്നത്. നഗരത്തിന് ചുറ്റുമുള്ള ജലസ്രോതസ്സുകളിൽ ഉയരുന്ന പ്ലാസ്റ്റിക് മാലിന്യങ്ങളും മലിനപെട്ട ജലസ്ത്രോതസ്സുകളും സ്ഥിതിഗതികൾ വഷളാക്കുകയാണ്. അയൽ കനാലുകളിൽ നിന്നുള്ള മലിന ജലം പലപ്പോഴായി തെരുവുകളിലേക്ക് ഒഴുകുന്നത് വെള്ളപ്പൊക്കത്തിനും ശുചിത്വമില്ലാത്ത അവസ്ഥയ്ക്കും കാരണമാകുന്നു!

ഉർമിയ തടാകം

ഇറാനിലെ വളരെ പ്രശസ്‌തമായ തടാകമാണ് ഉർമിയ. തെളിഞ്ഞ് നീല നിറത്തിൽ കാണപ്പെട്ട അതിസുന്ദര താടകമിപ്പോൾ ചുവന്ന നിറത്തിലാണ്. മാത്രവുമല്ല, വർഷങ്ങളായി, ഉർമിയ തടാകം ചുരുങ്ങിക്കൊണ്ടിരിക്കുകയാണ്, ഒരു കാലത്ത് മിഡിൽ ഈസ്റ്റിലെ ഏറ്റവും വലിയ തടാകമായി അറിയപ്പെട്ടിരുന്ന തടാകത്തിന്റെ ഇപ്പോഴത്തെ അവസ്ഥ വളരെ ദയനീയമാണ്

ഐലാൻഡിക് ഗ്ലേഷ്യര്‍ ‘ഒക്യൂക്വിലിന്‍’

അഗ്‌നിപര്‍വ്വതങ്ങളുടെയും മഞ്ഞുപാളികളുടെയും നാടായാണ് ഐലാൻഡിനെ വിശേഷിപ്പിക്കാറ്. എന്നാൽ ഇന്നത് കാലാവസ്ഥാ വ്യതിയാനം മൂലം ഉരുകുന്ന നൂറുകണക്കിന് മഞ്ഞുപാളികള്‍ ഉള്ള രാജ്യമായാണ് അറിയപ്പെടുന്നത്. അതില്‍ ആദ്യമായി ‘മഞ്ഞുപാളിയെന്ന പദവി നഷ്ടപ്പെടുന്ന ആദ്യത്തെ ഐലാൻഡിക് ഗ്ലേഷ്യര്‍ ആണ് ഒക്യൂക്വിലിന്‍. അടുത്ത 200 വര്‍ഷത്തിനുള്ളില്‍ നമ്മുടെ എല്ലാ മഞ്ഞുപാളികള്‍ക്കും ഇതേ ഗതിവരുമെന്നാണ് ഐ‌ലാൻഡിക് എഴുത്തുകാരന്‍ ആന്‍ഡ്രി സ്നേര്‍ മാഗ്‌നസണ്‍ ‘ഒക്യൂക്വിലി’നുവേണ്ടി സമർപ്പിച്ച സ്മാരകത്തിൽ കുറിച്ചത്

Leave a Reply

Your email address will not be published.