ചരിത്രത്തിലേക്ക് പറന്നുകയറിയവർ

ചരിത്രം തിരുത്തികുറിച്ചവരെ ചരിത്രത്തിന്റെ ഭാഗമായിട്ടുള്ളു. അങ്ങനെ ചരിത്രത്തിലേക്ക് പറന്നുകയറിയ എയർ ഇന്ത്യയുടെ വനിത പൈലറ്റുമാരെ കുറിച്ചറിയണ്ടേ? ഉത്തരധ്രുവത്തിലൂടെ ഏറ്റവും ദീർഘമേറിയ വിമാന യാത്രയ്ക്കാണ് നമ്മുടെ വനിതാ വൈമാനികർ ചുക്കാൻ പിടിക്കുന്നത്.

16000 കിലോമീറ്ററുകൾ താണ്ടിയുള്ള ഈ യാത്രയുടെ ദൗത്യം എയർ ഇന്ത്യ ക്യാപ്റ്റൻ സോയ അഗർവാളിനാണ്. ഏറ്റവും വൈദഗ്ധ്യവും പരിചയം സമ്പത്തുള്ള പൈലറ്റിനെയാണ് എയർ ഇന്ത്യ ഈ റൂട്ടിൽ വിമാനം പറത്താൻ നിയോഗിക്കാറ്. ഇത്തവണ ആ ദൗത്യം വനിതാ പൈലറ്റുമാരുടെ കയ്യിലാണ്. സോയ അഗർവാളിനൊപ്പമുള്ള ബാക്കിയുള്ള പൈലറ്റുമാരാണ് തന്മയ് പപ്പാഗരി, ആകാൻഷ സോനാവാനെ, ശിവാനി മൻഹാസ് എന്നിവരാണ്.

ബോയിങ് 777 വിമാനത്തിന്റെ സാൻ ഫ്രാൻസിസ്കോയിൽനിന്ന് ആരംഭിക്കുന്ന വിമാനയാത്ര ബെംഗളൂരുവിലെ കെമ്പെഗൗഡ അന്താരാഷ്ട്ര വിമാനത്താവളത്തിലാണ് അവസാനിക്കുന്നത്.

ഏതൊരു പ്രൊഫഷൻ പൈലറ്റിന്റെയും സ്വപ്നമാണ് ഈ യാത്രയെന്നും ഈ ഉത്തരവാദിത്തം തന്നിൽ അർപ്പിച്ചതിൽ അതിയായ സന്തോഷമുണ്ടെന്നും ഇതൊരു സുവർണാവസരമാണെന്നും സോയ അഗർവാൾ പറഞ്ഞു. 8000 മണിക്കൂറിൽ വിമാനം പറത്തിയ സമ്പത്തും 10 വർഷത്തിലധികം ബി -777 വിമാനത്തിൽ കമാൻഡ് പരിചയവുമുള്ള പൈലറ്റാണ് സോയ അഗർവാൾ.

എയർ ഇന്ത്യയുടെ വനിതാ ശക്തി ലോകമെമ്പാടും പറക്കുന്നു എന്നാണ് കേന്ദ്ര സിവിൽ ഏവിയേഷൻ മന്ത്രി ഹർദീപ് പുരി ട്വിറ്ററിൽ കുറിച്ചത്.

Leave a Reply

Your email address will not be published.