രാത്രി പുലർന്നപ്പോൾ പ്രത്യക്ഷപ്പെട്ട അത്ഭുത തടാകം!

രു രാത്രി പുലർന്നപ്പോൾ ടൂണിഷ്യ കണ്ടത് അതുവരെ ഇല്ലാത്തൊരു തടാകത്തെ. നഗരത്തിൽ നിന്ന് മാറി 25 കിലോമീറ്റർ അകലെ അങ്ങ് മരുഭൂമിയിലാണ് ഈ അത്ഭുത കാഴ്ച സംഭവിച്ചത്. ഇപ്പോൾ ആ തടാകം തേടി നിരവധി സഞ്ചാരികളാണ് ആ മരുഭൂമിയിലെത്തുന്നത്. നിഗൂഢമായ തടാകത്തെ കുറിച്ചുള്ള വാർത്തകൾ പെട്ടെന്നുതന്നെ ലോകശ്രദ്ധ നേടി. 10 മുതല്‍ 18 മീറ്റര്‍ വരെ ആഴമുണ്ട് ഈ തടാകത്തിന്. ലാക് ഡി ഗഫ്‌സ അല്ലെങ്കില്‍ ഗഫ്‌സ ബീച്ച് എന്നാണ് അവിടുത്തുകാർ തടാകത്തിന് പേര് നൽകിയത്.

ഗഫ്‌സ നഗരത്തിലെ മെഹ്ദി ബിലേല്‍ എന്ന ടുണീഷ്യന്‍ സ്വദേശിയാണ് ഈ തടാകം കണ്ടുപിടിച്ചത്. മരീചിക പ്രതിഭാസമാണെന്നാണ് അദ്ദേഹം ആദ്യം കരുതിയത്. എന്നാല്‍ കടുത്ത വെയിലില്‍ ഒരു വലിയ തടാകം കണ്‍മുമ്പില്‍ തിളങ്ങുന്നത് കണ്ട് അത്ഭുതത്തോടെ മെഹ്ദി കുറേ നേരം കരയില്‍ തന്നെ നിന്നു. ആ സ്ഥലത്ത് അങ്ങനെയൊരു തടാകം കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പു വരെ ഇല്ലായിരുന്നു.

2014 ആഗസ്റ്റിലാണ് ഈ സംഭവം നടക്കുന്നത്. അതെ സമയം തന്നെയായിരുന്നു ടൂണിഷ്യ കടുത്ത വരൾച്ച നേരിട്ടത്. ആ സമയത്തെ തന്നെ തടാകം രൂപപ്പെട്ടത് ആളുകൾക്കിടയിൽ സംസാരവിഷയമായി. എന്തിനധികം ശാസ്ത്രലോകത്തെ പോലും ആ വാർത്ത ഞെട്ടിച്ചു. നൂറുകണക്കിന് ആളുകൾ ഈ വാർത്ത കേട്ട് ഈ പ്രദേശത്തേക്ക് ഒഴുകിയെത്താൻ തുടങ്ങി. 40 ഡിഗ്രി സെൽഷ്യസിൽ നീന്താനും തണുപ്പിക്കാനുമായി നിരവധി പേര് അങ്ങോട്ട് എത്തി. തടാകത്തിന്റെ ഉത്ഭവം ഇപ്പോഴും വ്യക്തമല്ല എന്നുള്ളതാണ് ഇതിലെ കൗതുകകരമായ വസ്തുത.

പിന്നെ പറയപ്പെടുന്ന വസ്തുത എന്തെന്നാൽ ഒരു ചെറിയ ഭൂകമ്പം ജലനിരപ്പിന് മുകളിലുള്ള പാറയെ വിണ്ടുകീറിയെന്നും ദശലക്ഷക്കണക്കിന് ക്യുബിക് മീറ്റര്‍ വെള്ളം ഉപരിതലത്തിലേക്ക് എത്തിയതാവാം എന്നുമാണ് പറയുന്നത്. എന്നാല്‍ വ്യക്തമായ കാരണം ഇപ്പോഴും ലഭ്യമല്ല. അതുകൊണ്ട് ഇന്നും തടാകത്തെക്കുറിച്ചുള്ള പഠനങ്ങള്‍ നടന്നുകൊണ്ടിരിക്കുകയാണ്. ഫോസ്‌ഫേറ്റുകൾ നിറഞ്ഞ ഈ തടാകത്തിൽ നീന്തുന്നത് അപകടമാണെന്ന് മുന്നറിയിപ്പ് ഉണ്ടെങ്കിലും ആളുകൾ ഇതൊന്നും ശ്രദ്ധിക്കാതെ തടാകത്തിൽ ഇറങ്ങാറുണ്ട്.

Leave a Reply

Your email address will not be published.