ലൈവ് റിപ്പോർട്ടിൽ അമ്മയെ തേടി മകനും…

കൊറോണ സമ്മാനിച്ച ലോക്ക്ഡൗൺ കാലത്തെ അനുഭവങ്ങളും അമളികളും നിരവധിയാണ്. അങ്ങനെയുള്ള എത്ര ചിത്രങ്ങളും വിഡിയോകളുമാണ് സോഷ്യൽ മീഡിയയിൽ നമ്മൾ കണ്ടു രസിച്ചത്. കുടുംബത്തോടൊപ്പം സമയം ചിലവഴിക്കാൻ കിട്ടിയ സമയമാണ് മിക്കവർക്കും അത്.

ഓഫീസ് വർക്കുകളിൽ നിന്ന് വർക്ക് ഫ്രം ഹോമിലേക്ക് ജോലികൾ മാറി. മാധ്യമ പ്രവർത്തനം പോലും വീടുകളിലേക്ക് മാറ്റേണ്ടി വന്നു. ലൈവ് റിപ്പോർട്ടിങ്ങിനിടെ പറ്റിയ നിരവധി അബദ്ധങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. എന്നാൽ ലൈവ് റിപ്പോർട്ടിങ്ങിനിടെ അമ്മയെ തേടി വരുന്ന കുഞ്ഞിന്റെ അതിമനോഹര വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ താരം.

എബിസിസെവനിന്റെ റിപ്പോർട്ടർ ലെസ്സി ലോപസ് ലൈവായി കാലാവസ്ഥ റിപ്പോർട്ട് ചെയ്യുന്നതിനിടക്കാണ് മകൻ ഇതിനിടയിലേക്ക് കയറിവരുന്നത്. വിവിധയിടങ്ങളിലെ കാലാവസ്ഥ വിവരിക്കുന്നതിനിടക്കാണ് സംഭവം നടക്കുന്നത്. ഓടിയെത്തിയ മകൻ കാലിൽ പിടിച്ച് വലിക്കുന്നുണ്ടെങ്കിലും റിപ്പോർട്ടിങ് പൂർത്തിയാക്കിയ ശേഷം മകനെ എടുക്കുന്നതും വിഡിയോയിൽ കാണാം. അവൻ കയറിവന്നതോടെ എന്റെ നിയന്ത്രണം നഷ്ടപ്പെട്ടെന്ന് ചെറുപുഞ്ചിരിയോടെ ലെസ്ലി പറയുന്നുമുണ്ട്.

എബിസിസെവനിലെ തന്നെ മറ്റൊരു മാധ്യമപ്രവർത്തകയായ ബ്രാന്റി ഹിറ്റാണ് വീഡിയോ പോസ്റ്റ് ചെയ്തത്. വീഡിയോയ്ക്ക് വൻ സ്വീകാര്യതയാണ് ലഭിച്ചിരിക്കുന്നത്. മിക്ക സ്ത്രീകളുടെയും അവസ്ഥയാണിതെന്നും ഈ വീഡിയോ പ്രചോദനം നൽകുന്നതാണെന്നും തുടങ്ങി നിരവധി കമ്മന്റുകളാണ് വീഡിയോയ്ക്ക് താഴെ വന്നിരിക്കുന്നത്.

Leave a Reply

Your email address will not be published.