ഈ വാരം ഒ ടി ടി റിലീസിനൊരുങ്ങുന്ന സിനിമകൾ…

അതികം പരിചിതമല്ലാതിരുന്ന ഒ ടി ടി പ്ലാറ്റ്ഫോമിനെ എല്ലാവർക്കും ഒരുപോലെ പ്രിയങ്കരമാക്കിയതിൽ ലോക്ക്ഡൗനിന്റെ പങ്ക് ചെറുതല്ല. തിയേറ്ററുകൾ അടച്ചിട്ട സമയത്തും സിനിമ നിർമ്മാണം സ്തംഭിച്ച സമയത്തുമെല്ലാം നെറ്റ്ഫ്ലിക്സും ആമസോൺ പ്രൈമും പോലുള്ള ഒ ടി ടി പ്ലാറ്റുഫോമുകളാണ് നമ്മൾ ആശ്രയിച്ചിരുന്നത്. ഭാഷയുടെ അതിർവരമ്പുകൾ എടുത്ത് കളഞ്ഞ് സിനിമ കാണാൻ ഒ ടി ടി പ്ലാറ്റുഫോമുകൾ നമ്മളെ പഠിപ്പിച്ചു എന്നുവേണം പറയാൻ.

ഫെബ്രുവരി ആദ്യവാരം ഒ ടി ടി പ്ലാറ്റ്ഫോമിൽ റിലീസാകാൻ പോകുന്ന ചിത്രങ്ങൾ ഏതൊക്കെയെന്ന് നോക്കാം

  1. Firefly Lane

എന്തിനും ഏതിനും കൂടെ നിൽക്കുന്ന രണ്ട് ആത്മസുഹൃത്തുക്കളുടെ കഥ പറയുന്ന സിനിമയാണ് ഫയർഫ്ലൈ ലൈൻ. കാതറിൻ ഹൈഗേൽ, സാറാഹ് ചാൽക്കെ, ബ്യൂ ഗാരറ്റ് എന്നിവരാണ് ചിത്രത്തിലെ പ്രധാന അഭിനേതാക്കൾ. ഫെബ്രുവരി 3 ന് ചിത്രം നെറ്റ്ഫ്ലിക്സിൽ റിലീസ് ചെയ്യും.

2008 ഫെബ്രുവരിയിൽ പുറത്തിറിങ്ങിയ നോവലിനെ അസ്തപദമാക്കിയാണ് സിനിമ ഒരുക്കിയിരിക്കുന്നത്. ക്രിസ്റ്റിൻ ഹന്നാ ആണ് നോവലിന്റെ രചയിതാവ്.

2. Lahore Confidential

റിച്ച ചന്ദ, അരുണോദയ് സിംഗ്, കരിഷ്മ തന്ന പ്രധാന വേഷങ്ങളിൽ എത്തുന്ന കുനാൽ കൊഹ്‌ലിയുടെ ചിത്രമാണ് ലാഹോർ കോൺഫിഡൻഷ്യൽ.

ഇന്ത്യൻ ചാരനായ അനന്യ(റിച്ച), ഐ‌എസ്‌ഐ ഏജൻറ് റൗഫ് (സിംഗ്) എന്നിവരെ ചുറ്റിപ്പറ്റിയാണ് കഥ നടക്കുന്നത്. പരസ്പരം ഐഡന്റിറ്റിയെക്കുറിച്ച് അറിയാത്ത ഇരുവരും പ്രണയത്തിലാകുന്നതും പിന്നീട് സത്യം മനസ്സിലാക്കുമ്പോൾ നടക്കുന്ന സംഭവ വികാസങ്ങളുമാണ് സിനിമയുടെ കഥ. ഫെബ്രുവരി 5 ന് ചിത്രം zee5 ൽ റിലീസാകും.

3  Malcolm & Marie

സാം ലെമിൻസൺ സംവിധാനം ചെയുന്ന ഇംഗ്ലീഷ് ഡ്രാമയാണ് മാൽകം & മാരി. ഫിലിം നിർമാതാവ് ജോൺ ഡേവിഡ് വാഷിങ്ടണും ഗേൾഫ്രണ്ട് തമ്മിലുള്ള റിലേഷൻഷിപ് ആൺ കഥയുടെ ആധാരം. ഫെബ്രുവരി 5 ന് നെറ്ഫ്ലിക്സിൽ സിനിമ റിലീസ് ചെയ്യും.

4. Bliss

മൈക്ക് കാഹിൽ സംവിധാനം ചെയ്ത അമേരിക്കൻ മൂവിയാണ് ബ്ലിസ്. ഒവൺ വിൽസണും സൽമ ഹയേകുമാണ് ചിത്രത്തിൽ പ്രധാന വേഷങ്ങളിലെത്തുന്നത്. സയൻസ് ഫിക്‌ഷനാണ് സിനിമയുടെ ആധാരം. ആമസോണിൽ റിലീസ് ചെയുന്ന ചിത്രം ഫെബ്രുവരി 5 ന് പ്രേക്ഷകരിലെത്തും.

5 Strip Down, Rise Up

മൈക്കിൾ ഒഹായോൻ സംവിധാനം ചെയ്ത ചിത്രം ഫെബ്രുവരി 6 ന് റിലീസിനൊരുങ്ങും. നെറ്റ്ഫ്ലിക്ക്സിലാണ് ചിത്രം സ്ട്രീം ചെയ്യുന്നത്. ഒരു കൂട്ടം സ്ത്രീകൾ പോൾ നൃത്തത്തിലൂടെ ജീവിതത്തിലോട്ട് ശക്തമായ തിരിച്ചു വരവാണ് സിനിമ പറയുന്നത്.

Leave a Reply

Your email address will not be published.