ചരിത്രം- ഫെബ്രുവരി പന്ത്രണ്ടിലൂടെ
ഇന്ന് ഫെബ്രുവരി പന്ത്രണ്ട്. ചരിത്രത്തിൽ ഇന്നത്തെ ദിവസത്തിന്റെ പ്രത്യേകതകൾ നോക്കാം.
- അമേരിക്കയുടെ പതിനാറാമത്തെ പ്രസിഡന്റ് ആയി സേവനം അനുഷ്ടിച്ച എബ്രഹാം ലിങ്കൺന്റെ ജന്മദിനമാണ് ഇന്ന്.1809 ലാണ് അദ്ദേഹം ജനിച്ചത്. ഇന്ത്യയുടെ തപാൽ സ്റ്റാമ്പിൽ ഇടം പിടിച്ച ആദ്യ അമേരിക്കൻ പ്രസിഡന്റ് കൂടിയാണ് എബ്രഹാം ലിങ്കൺ.

2. (NAACP) നാഷണൽ അസോസിയേഷൻ ഫോർ ദി അഡ്വാൻസ്മെന്റ് ഓഫ് കളേർഡ് പീപ്പിൾ രൂപീകരിച്ചത് ഇതേദിവസം 112 വർഷങ്ങൾക്ക് മുൻപാണ്. “എല്ലാവർക്കും രാഷ്ട്രീയ, വിദ്യാഭ്യാസ, സാമൂഹിക, സാമ്പത്തിക സമത്വം ഉറപ്പുവരുത്തുന്നതിനോടൊപ്പം വംശീയ വിദ്വേഷവും വംശീയ വിവേചനവും ഇല്ലാതാക്കുക”എന്നതാണ് NAACP യുടെ ലക്ഷ്യം.

3. 1995 ൽ ഇതേദിവസമാണ് മിൽവാക്കിയിൽ നടന്ന വേൾഡ് ചാമ്പ്യൻഷിപ്പിൽ വനിതാവിഭാഗത്തിൽ ബോണി ബ്ലെയർ 500 മീറ്റർ സ്കേറ്റിംഗിൽ ലോക റെക്കോർഡ് കരസ്ഥമാക്കിയത്.

4. സയന്റിസ്റ് ചാൾസ് റോബർട്ട് ഡാർവിന്റെ ജന്മദിനമാണ് ഇന്ന്. പരിണാമ സിദ്ധാന്തം വിശദീകരിക്കുന്ന ഓൺ ദി ഒറിജിൻ ഓഫ് സ്പീഷ്യസ് എന്ന ഒറ്റ ഗ്രന്ഥം മതി ഇദ്ദേഹത്തെയും ഇദ്ദേഹത്തിന്റെ സംഭവനകളെയും ഓർക്കാൻ.

5.1976 ഫെബ്രുവരി 12 നാണ് ഇടുക്കിയിൽ സ്ഥിതി ചെയ്യുന്ന ഹൈഡ്രോ ഇലക്ട്രിക്ക് പ്രൊജക്റ്റ്, അന്നത്തെ പ്രധാന മന്ത്രിയായിരുന്ന ഇന്ദിര ഗാന്ധി രാജ്യത്തിന് സമർപ്പിച്ചത്.

ചരിത്രം- ഫെബ്രുവരി പന്ത്രണ്ടിലൂടെ വീഡിയോ