ഒ ടി ടി റിലീസിനൊരുങ്ങുന്ന സിനിമകൾ…
ഒ ടി ടി പ്ലാറ്റുഫോമുകൾക്ക് വളരെയേറെ സ്വീകാര്യതയാണ് ലഭിച്ചിരിക്കുന്നത്. ഭാഷയുടെ അതിർവരമ്പുകൾ മാറ്റിനിർത്തി നല്ല സിനിമകളെ കണ്ടാസ്വദിക്കാൻ ഒ ടി ടി പ്ലാറ്റുഫോമുകൾ ഏറെ സൗകര്യപ്രദമാണ്. ഈ വാരം ഒ ടി ടി പ്ലാറ്റുഫോമുകളിൽ കണ്ടുതീർക്കാവുന്ന ഒരുപിടി സിനിമകളാണ് പരിചയപ്പെടുത്തുന്നത്.
The Girl on the Train
റിഷു ദസ്ഗുപ്ത സംവിധാനം ചെയ്ത ഹിന്ദി സിനിമയാണ് ദി ഗേൾ ഓൺ ദി ട്രെയിൻ. പരിനീതി ചോപ്രയും അദിതി റാവും അഭിനയിച്ച ത്രില്ലർ മൂവി കൂടിയാണിത്. ബ്രിട്ടീഷ് നോവലിസ്റ്റ് ആയ പൗല ഹോക്കിൻസിന്റെ ബുക്കിനെ ആസ്പദമാക്കിയാണ് സിനിമ തയ്യാറാക്കിയിരിക്കുന്നത്. ഈ മാസം 26 ന് നെറ്റ്ഫ്ലിക്സ് പ്ലാറ്റ്ഫോമിലാണ് സിനിമ റിലീസിനൊരുങ്ങുന്നത്.
1962 the war on the hills
ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാർ റിലീസിനൊരുങ്ങുന്ന അഭയ് ഡിയോൾ ചിത്രമാണ് 1962 ദി വാർ ഓൺ ദി ഹിൽസ്. മഹേഷ് മഞ്ച്രേക്കർ സംവിധാനം ചെയ്ത സിനിമ ഫെബ്രുവരി 26 നാണ് റിലീസിന് ഒരുങ്ങുന്നത്. 1962 ലെ ഇന്ത്യ-ചൈന യുദ്ധത്തെ ആസ്പദമാക്കി ചിത്രീകരിച്ചിരിക്കുന്ന സിനിമയാണ് ഇത്.
animals on the loose
ബെൻ സിംസ് സംവിധാനം ചെയ്ത വൈൽഡ് ഇന്ററാക്ടിവ് സിനിമയാണ് ആനിമൽസ് ഓൺ ദി ലൂസ്. അഡ്വെഞ്ചർ ബിയർ ഗ്രിൽസാണ് ചിത്രത്തെ നയിക്കുന്നത്. ഒന്നര മിനിറ്റ് ദൈർഘ്യമുള്ള വീഡിയോ തന്നെ പ്രേക്ഷകനെ സ്ക്രീനിനു മുന്നിൽ പിടിച്ചിരുത്താൻ സാധിക്കുന്നുണ്ടെന്നത് ചിത്രത്തിന്റെ പ്രതീക്ഷ വർധിപ്പിക്കുന്നു. ഒരു വൈൽഡ് ഇന്ററാക്ടിവ് സിനിമ എന്നത് തന്നെയാണ് സിനിമയുടെ എടുത്ത് പറയേണ്ട പ്രത്യേകത. 45 മിനിറ്റ് മുതൽ 90 മിനിറ്റ് വരെ തുടരുന്ന സാഹസികത ഫെബ്രുവരി 16 നാണ് നെറ്റ്ഫ്ലിക്സിൽ റിലീസാകുന്നത്.
Pitta Kathalu
നാഗ് അശ്വിൻ, ബി. വി. നന്ദിനി റെഡ്ഡി, തരുൺ ഭാസ്കർ, സങ്കൽപ് റെഡ്ഡി എന്നിവർ സംവിധാനം ചെയ്ത നാല് ഷോർട്ട് ഫിലിമുകൾ ചേർന്ന തെലുങ്ക് ആന്തോളജി പടമാണ് പിത്ത കഥാലു. അമല പോൾ, അശ്വിൻ കകുമാനു, ഈശാ റെബ്ബ, ജഗപതി ബാബു, ലക്ഷ്മി മഞ്ചു, അഷിമ നർവാൾ, സാൻവേ മേഘാന, സഞ്ജിത്ത് ഹെഗ്ഡെ, ശ്രുതി ഹാസൻ തുടങ്ങിയവരാണ് ചിത്രത്തിൽ അഭിനയിക്കുന്നത്. ആർഎസ്വിപി മൂവിയും ഫ്ലൈയിംഗ് യൂണികോൺ എന്റർടൈൻമെന്റും ചേർന്നാണ് ചിത്രം നിർമ്മിച്ചത്. പ്രേക്ഷകർ ആകാംഷയോടെ കാത്തിരിക്കുന്ന ചിത്രം ഫെബ്രുവരി 19ന് നെറ്റ്ഫ്ലിക്ലിസിൽ റിലീസിനെത്തും.
Pelé
ബ്രസീലിയൻ കളിക്കാരൻ പെലെ എന്നറിയപ്പെട്ട എഡ്സണ് അരാന്റസ് ഡു നാസ്സിമെന്റോ ജീവിതത്തെ വിവരിക്കുന്ന പുതിയ നെറ്റ്ഫ്ലിക്സ് ഡോക്യുമെന്ററി ആണ് പെലെ. 1970 ലെ ലോകകപ്പിലെ ചരിത്രപരമായ മൂഹൂർത്തങ്ങളും ഫുട്ബോൾ രാജാവായുള്ള പെലെയുടെ വളർച്ചയുമാണ് ഡോക്യൂമെറ്ററിയിൽ കാണിക്കുന്നത്. പെലെയുടെ കരിയറിലെ ചരിത്രമൂഹൂർത്തങ്ങളാണ് ഡോക്യൂമെന്ററിയുടെ ആധാരം. ഫെബ്രുവരി 23 ന് ചിത്രം നെറ്റ്ഫ്ലിക്സിൽ റിലീസ് ചെയ്യും.