ആരാധകർക്കായി പരിചയപ്പെടുത്തുന്ന നെറ്റ്ഫ്ലിക്സ് മിനി സീരീസുകൾ…

നെറ്റ്ഫ്ലിക്സ് സിനിമകളേക്കാൾ ആരാധകരുണ്ട് നെറ്റ്ഫ്ലിക്കസ് സീരിസിന്. ചിലപ്പോൾ സിനിമയെക്കാളും സീരിസിന് ഭംഗി നൽകുന്നത് കഥപറച്ചിലിന്റെ രീതിയും കഥാപാത്രത്തോടൊപ്പമുള്ള യാത്രയും നൽകുന്ന അനുഭൂതി തന്നെയാണ്. ചിലപ്പോഴൊക്കെ സിനിമയേക്കാൾ ആഴത്തിൽ കഥപറയാൻ സീരിസിന് സാധിക്കാറുണ്ട്. സീരീസ് ആരാധകർക്ക് വേണ്ടി നെറ്റ്ഫ്ലിക്സിൽ നിങ്ങൾക്ക് കണ്ടു തീർക്കാവുന്ന കുറച്ച് സീരീസുകൾ പരിചയപ്പെടാം.

The Queen’s Gambit

1983 ൽ പുറത്തിറങ്ങിയ വാൾട്ടർ ടെവിസിന്റെ ദി ക്യൂൻസ് ഗാംബിറ്റ് എന്ന നോവലിനെ ആസ്പദമാക്കി തയ്യാറാക്കിയ സീരീസാണ് ‘The Queen’s Gambit‘. സ്‌കോട്ട് ഫ്രാങ്ക് എഴുതി സംവിധാനം ചെയ്ത സീരീസ് 1950 കളുടെ മധ്യത്തിൽ തുടങ്ങി 1960 കളിലാണ് ഇതിന്റെ കഥ നടക്കുന്നത്. ചെസ്സ് പ്ലെയറായ ബെത്ത് ഹാർമോണിലൂടെയാണ് കഥ സഞ്ചരിക്കുന്നത്. നെറ്റ്ഫ്ലിക്സിൽ 2020 ഒക്ടോബർ 23 ന് റിലീസ് ചെയ്ത സീരീസ് നെറ്റ്ഫ്ലിക്ക്സിന്റെ ഏറ്റവും കൂടുതൽ ആളുകൾ കണ്ട സിരീസിൽ ഇടം പിടിച്ചിട്ടുണ്ട്. നായിക ടെയ്‌ലർ ജോയിയുടെ അഭിനയത്തിന് പ്രേക്ഷകർക്കിടയിൽ വൻ സ്വീകാര്യതയാണ് ലഭിച്ചത്. ചിത്രത്തിന്റെ ഛായാഗ്രഹണവും അഭിനേതാക്കളുടെ പ്രകടനവും എടുത്ത് പറയേണ്ട ഒന്നാണ്. നിരവധി അവാർഡുകളും നിരൂപക പ്രശംസയും ഇതിനോടകം സീരീസ് സ്വന്തമാക്കിയിട്ടുണ്ട്. ഏഴ് എപ്പിസോഡുകളാണ് സീരീസിനുള്ളത്.

Bodyguard

ജെഡ് മെർകുറിയോ എഴുതി സംവിധാനം ചെയ്ത ബ്രിട്ടീഷ് പോലീസ് പൊളിറ്റിക്കൽ ത്രില്ലർ സീരീസാണ് ബോഡിഗാർഡ്. 2018 ഓഗസ്റ്റ് 26 ന് ബിബിസി വണ്ണിൽ പ്രേക്ഷേപണം ആരംഭിച്ച സീരീസ് നിരവധി അവാർഡുകളും നിരൂപക പ്രശംസയും നേടിയിട്ടുണ്ട്. ബ്രിട്ടീഷ് ആർമി യുദ്ധ വിദഗ്ധനായ ഡേവിഡ് ബഡ് പ്രൊമോഷൻ ലഭിച്ച് ആഭ്യന്തര സെക്രട്ടറി ജൂലിയ മൊൺടാഗിന്റെ അംഗരക്ഷനായി എത്തുന്നതിലൂടെയാണ് സീരിസ് തുടങ്ങുന്നത്. 2008 നു ശേഷം ബിബിസിയുടെ ഏറ്റവും കൂടുതൽ ആളുകൾ കണ്ട സീരീസും കൂടിയാണ് ബോഡിഗാർഡ്. 71 ാമത് പ്രൈം ടൈം എമ്മി അവാർഡ്‌ അടക്കം നിരവധി അവാർഡുകൾക്കായി ഈ സീരീസ് നോമിനേറ്റ് ചെയ്യപ്പെട്ടിട്ടുണ്ട്. ആറ് എപ്പിസോഡുകൾ അടങ്ങുന്നതാണ് സീരീസ്.

London Spy

2018 ഡിസംബറിൽ നെറ്റ്ഫ്ലിക്ക്സിൽ റിലീസ് ചെയ്ത 5 എപ്പിസോഡുകൾ അടങ്ങിയ ടെലിവിഷൻ സീരീസാണ് ലണ്ടൻ സ്പൈ. ടോം റോബ് സ്മിത്ത് എഴുതി സംവിധാനം ചെയ്ത സീരീസ് 2015 ൽ ബിബിസിയിലാണ് ആദ്യമായി പ്രേക്ഷേപണം ചെയ്തു തുടങ്ങിയത്. പൊളിറ്റിക്കൽ ത്രില്ലറിൽ ഉൾപെടുത്താവുന്ന സീരിസിന് നിരവധി ആരാധകരാണുള്ളത്. ഡാനി, അലക്സ് എന്ന രണ്ട് ചെറുപ്പക്കാരിലൂടെയാണ് സീരീസ് മുന്നോട്ട് പോകുന്നത്. ഇവർ കണ്ടുമുട്ടുന്നതും പ്രണയത്തിലാകുന്നതും പിന്നീട് സംഭവിക്കുന്ന അവിചാരിത മുഹൂർത്തങ്ങളുമാണ് സീരീസിലുള്ളത്. ത്രില്ലർ- സ്പൈ ഗണത്തിൽ ഉൾപ്പെടുന്ന സീരിസിന്റെ ആദ്യ സീസൺ അലക്സിന്റെ ജീവിതത്തെയും മരണത്തെയും കുറിച്ചുള്ള ഡാനിയുടെ അന്വേഷണമാണ്.

Leave a Reply

Your email address will not be published.