ഐക്യരാഷ്ട്ര സഭയുടെ തലപ്പത്തേക്ക് ഒരു ഇന്ത്യൻ വംശജ!

ഐക്യരാഷ്ട്ര സഭയുടെ സെക്രട്ടറി ജനറൽ സ്ഥാനത്തേക്ക് ഒരു മുപ്പത്തിനാല് വയസ്സുകാരി മത്സരിക്കാൻ ഒരുങ്ങുന്നു. അതും ഇന്ത്യൻ വംശജ. ആഘോഷിക്കപെടേണ്ട ആ സ്ത്രീ ശബ്ദത്തിന്റെ പേരാണ് അറോറ ആകാംക്ഷ. അടുത്ത വർഷം നടക്കാൻ പോകുന്ന തെരഞ്ഞെടുപ്പിലാണ് അറോറ മത്സരിക്കാൻ ഒരുങ്ങുന്നത്. ജനുവരിയിലാണ് മത്സരം നടക്കുന്നത്. നിലവിൽ യുണൈറ്റഡ് നേഷൻസ് ഡവലപ്മെന്റിൽ കോ ഓർഡിനേറ്ററായാണ് പ്രവർത്തിക്കുന്നത്. പദവിയിലേക്കുള്ള തെരെഞ്ഞെടുപ്പ് പ്രചാരണവും ഇതിനോടകം തുടങ്ങിക്കഴിഞ്ഞു. അറോറ ഫോർ സെക്രട്ടറി ജനറൽ എന്ന ഹാഷ്ടാഗിലാണ് ക്യാമ്പയിൻ നടക്കുന്നത്.

ജനിച്ചത് ഇന്ത്യയിലാണെങ്കിലും പഠനമെല്ലാം വിദേശത്തായിരുന്നു. ടൊറന്റോയിലെ യോർക് യൂണിവേഴ്സിറ്റിയിൽ നിന്ന് അഡ്മിനിസ്ട്രേറ്റീവ് സ്റ്റഡീസിൽ ബിരുദവും കൊളംബിയ യൂണിവേഴ്സിറ്റിയിൽ നിന്ന് ബിരുദാനന്തര ബിരുദവും കരസ്ഥമാക്കിയിട്ടുണ്ട്.

ഇതുപോലെയുള്ള പദവിയിലേക്ക് സാധാരണ ചെറുപ്പക്കാർ മത്സരിക്കാറില്ലെന്നും ലോകം പതിവ് രീതികളിൽ മുന്നോട്ട് പോകുമ്പോൾ അവസരങ്ങൾക്കായി കാത്തിരിക്കുന്നതാണ് ഞങ്ങളുടെ ദൗത്യമായി ഏൽപ്പിക്കുന്നതെന്നും സ്ഥാനാർഥിത്വം പ്രഖ്യാപിച്ച് കൊണ്ട് അറോറ പറഞ്ഞു.

മുന്നോട്ട് വെയ്ക്കുന്ന വാഗ്ദാനങ്ങൾ പാലിക്കാതെയാണ് കഴിഞ്ഞ കുറച്ച് വർഷങ്ങളായി ഐക്യരഷ്ട്ര സഭ മുന്നോട്ട് പോകുന്നത്. ഞാൻ എന്റെ സ്ഥാനാർഥിത്വത്തിലൂടെ ലക്ഷ്യമിടുന്നത് സംഘടനയുടെ പുരോഗതിയും സംഘടനയുടെ പ്രവർത്തനങ്ങളുടെ മുന്നേറ്റവുമാണ്. യുഎന്നിന്റെ ഇപ്പോഴത്തെ പ്രവർത്തനങ്ങളിൽ തൃപ്തയല്ലെന്നും അതിനെതിരെ ഒന്നും ചെയ്യാതെ നോക്കിനിൽക്കാൻ തനിക്കാവില്ലെന്നും അറോറ വ്യക്തമാക്കി.

രാഷ്ട്രീയക്കാർക്ക് വേണ്ടി നിലകൊള്ളുന്നതല്ല യുഎന്നിന്റെ പ്രവർത്തന ലക്ഷ്യം. അതുകൊണ്ട് പുതിയ പ്രവർത്തനങ്ങൾക്ക് തുടക്കമിടണമെന്നും അറോറ പറഞ്ഞു. ഐക്യരാഷ്ട്ര സഭയുടെ നിലവിലെ സെക്രട്ടറി ജനറൽ അന്റോർണിയോ ഗുട്ടെറസ് ആണ്. ഈ വരുന്ന ഡിസംബർ 31 വരെയാണ് അദ്ദേഹം പദവിയിലിരിക്കുന്നത്. 75 വർഷത്തിനുള്ളിൽ ഈ പദവിയിലേക്ക് ഒരു വനിത തെരെഞ്ഞെടുക്കപ്പെട്ടിട്ടില്ല എന്നതും ഈ തെരഞ്ഞെടുപ്പിനെ വേറിട്ട് നിർത്തുന്നു.

Leave a Reply

Your email address will not be published.