ചരിത്രം- ഫെബ്രുവരി പതിനെട്ടിലൂടെ

ഇന്ന് ഫെബ്രുവരി പതിനെട്ട്. ചരിത്രത്തിൽ ഇന്നേ ദിവസത്തിന്റെ പ്രത്യേകതകൾ എന്തൊക്കെയെന്ന് നോക്കാം.

സോളാർ സിസ്റ്റത്തിലെ കുള്ളൻഗ്രഹമായ ‌ പ്ലൂട്ടോ കണ്ടെത്തിയത് 1930 ൽ ഇതേദിവസമാണ്. ക്ലയ്‌ഡ് ടോംബൗഗ് എന്ന അമേരിക്കൻ ജ്യോതിശാസ്ത്രജ്ഞനാണ് പ്ലൂട്ടോ കണ്ടെത്തിയത്.

സഹാറ മരുഭൂമിയിൽ ആദ്യമായി തെക്കൻ അൾജീരിയ പ്രദേശത്തു ഹിമപാതം രൂപപ്പെട്ടത് ഈ ദിവസം 1979 ലാണ്. പ്രകൃതിദത്തമായ കാരണങ്ങളാലോ മാനുഷികപ്രവൃത്തിയാലോ സ്‌നോ പാക്കിന്റെ സന്തുലിതാവസ്ഥ നഷ്ടപ്പെടുന്നതിനാൽ പെട്ടെന്നുണ്ടാകുന്ന ഹിമ പ്രവാഹമാണ് ഹിമപാതം. ചരിത്രത്തിൽ രേഖപെടുത്തിയിട്ടുള്ളതിൽ ആദ്യത്തെയും അവസാനത്തേതുമായിരുന്നു ഈ സംഭവം.

ഇന്ത്യയിലെ ആധുനിക ആദ്ധ്യാത്മികാചാര്യന്മാരിൽ ഏറ്റവും പ്രമുഖനായിരുന്ന ശ്രീരാമകൃഷ്ണ പരമഹംസന്റെ ജന്മദിനമാണ് ഇന്ന്. 1836 ലാണ് അദ്ദേഹം ജനിച്ചത്.

ആദ്യ അക്കാദമി അവാർഡ് പ്രഖ്യാപിച്ചത് 1929 ൽ ഇതേദിവസമാണ്. എമിൽ ജെന്നിങ്‌സ് മികച്ച നടനായും, ജെനറ്റ് ഗെയ്‌നോർ മികച്ച നടിയായും തിരഞ്ഞെടുക്കപ്പെട്ടു.

നമ്മുടെ ദൈനം ദിന ജീവിതത്തിൽ ബാറ്ററി തരുന്ന കൺവീനിയെൻസിനെ സ്മരിച്ച് കൊണ്ട് ഇന്ന് ബാറ്ററി ഡേ ആയി ആചരിക്കുന്നു.

ചരിത്രം- ഫെബ്രുവരി 18 വീഡിയോ

Leave a Reply

Your email address will not be published.