തണുത്തുറച്ച് ടെക്സസ്…

ടെക്സസിൽ അതിശൈത്യം രൂക്ഷം. ഇതുവരെ ഇരുപത്തി നാല് പേരുടെ മരണത്തിന് ശൈത്യം കാരണമായി. സ്ഥിതി രൂക്ഷമായതോടെ ടെക്സസിൽ അതിശൈത്യം വൻ ദുരന്തമായി പ്രഖ്യാപിച്ചിരിക്കുകയാണ്. ജലവിതരണവും വൈദ്യുതി വിതരണവും തകരാറിലായി കിടക്കുകയാണ്. മൈനസ് 5.5 സെൽഷ്യസാണ് അവിടുത്തെ താപനില.

അതിശൈത്യത്തിന്റെ പിടിയിലമർന്ന രാജ്യത്ത് ദുരിതത്തിലായിരിക്കുകയാണ് ജനങ്ങൾ. ടെക്സസിൽ നിന്നുള്ള ചിത്രങ്ങൾ സോഷ്യൽ മീഡിയയിലും വാർത്തകളിലും പ്രചരിക്കുന്നുണ്ട്. ചിത്രങ്ങളിൽ നിന്ന് തന്നെ രാജ്യത്തെ ശൈത്യത്തിന്റെ കാഠിന്യം വ്യക്തമാണ്. കൂടാതെ ആർട്ടിക് ഹിമക്കാറ്റും ശൈത്യത്തിന്റെ കാഠിന്യം കൂട്ടുന്നു. ഒപ്പം നാലിഞ്ച് കനത്തിലുള്ള മഞ്ഞുവീഴ്ചയും കൂടെയുള്ള മഴയും ജനങ്ങളെ കൂടുതൽ ദുരിതത്തിലാക്കിയിരിക്കുകയാണ്. എല്ലാം കൂടെ ടെക്സസിൽ ജനജീവിതം നിശ്ചലമായിരിക്കുകയാണ്. കടകൾ ഒന്നും തുറക്കാൻ പറ്റാത്ത അവസ്ഥയും കൊറോണ വാക്‌സിൻ വിതരണവും മുടങ്ങി.

യുഎസിന്റെ എണ്ണ ആസ്ഥാനമെന്ന് അറിയപ്പെട്ടിരുന്ന ടെക്സസിൽ എണ്ണ ശാലകളുടെ പ്രവർത്തനവും നിലച്ചു. ഇത് രാജ്യാന്തര വിപണിയിൽ വൻപ്രതിസന്ധിയ്ക്ക് ഇടയാക്കി. കൂടാതെ എണ്ണശുദ്ധീകരണ ശാലകളുടെ പ്രവത്തനം നിലച്ചത് അന്തരീക്ഷ മലിനീകരണത്തിനും വഴിവെച്ചു. വലിയ അളവിലാണ് വാതകങ്ങൾ പുറന്തള്ളപെടുന്നത്. ഇത് അന്തരീക്ഷ മലിനീകരണത്തിന് വഴിവെച്ചിരിക്കുകയാണ്. യുഎസിൽ ശൈത്യം അറുപത് പേരുടെ മരണത്തിന് ഇടയാക്കിയിരുന്നു.

Leave a Reply

Your email address will not be published.