വാക്കുകൾ കൊണ്ട് പോരാടിയ ധീര കവി…
വാക്കുകൾ കൊണ്ട് സമൂഹത്തിന് വേണ്ടി പോരാടുന്നവരാണ് എഴുത്തുകാർ. ആയുധങ്ങളേക്കാൾ മൂർച്ച ചില സമയങ്ങളിൽ വാക്കുകൾ ഉണ്ട്. അനീതിക്കെതിരെ പോരാടാനും അബലർക്ക് വേണ്ടി ശബ്ദമുയർത്താനും അവരുടെ ആയുധവും വാക്കുകൾ തന്നെയാണ്. ജന്മ നാടിൻറെ സ്വാതന്ത്ര്യത്തെ കുറിച്ച് വാക്കുകൾ കൊണ്ട് പോരാടിയ ധീര എഴുത്തുകാരനായിരുന്നു പലസ്തീൻ കവിയും നോവലിസ്റ്റുമായ മൗറിദ് ബർഗൂത്തി. ഈ കഴിഞ്ഞ ഫെബ്രുവരി പതിനഞ്ചിന് തന്റെ എഴുത്തിനോടും ഈ ലോകത്തോടും അദ്ദേഹം വിടപറഞ്ഞു.

1944 ജൂലൈ 8 ന് വെസ്റ്റ് ബാങ്കിലെ രാമല്ലയ്ക്കടുത്തുള്ള ഗ്രാമത്തിലാണ് ബർഗൂത്തി ജനിച്ചത്. എന്നാൽ തന്റെ ജീവിതത്തിന്റെ ഭൂരിഭാഗവും അദ്ദേഹം ജോർദാൻ തലസ്ഥാനമായ അമ്മാനിലായിരുന്നു. 1963 ൽ പഠിക്കാനായി ഈജിപ്തിലേക്ക് പോയതാണ് മൗറീദ്. ഇസ്രേയൽ അധിനിവേശത്തെ തുടർന്ന് പിന്നീട് സ്വന്തം നാട്ടിലേക്ക് തിരിച്ച് വരാൻ സാധിച്ചില്ല. ഇറാഖും ജോർദാനും തുടങ്ങിൽ പല രാജ്യങ്ങളിലായി അഭയം പ്രാപിക്കുകയായിരുന്നു. തന്റെ വാക്കുകളായിലൂടെയും പുസ്തകങ്ങളിലൂടെയും തന്റെ രാജ്യത്തിന് വേണ്ടി പോരാടിക്കൊണ്ടേയിരുന്നു. അവസാനം നീണ്ട മുപ്പത് വർഷത്തിന് ശേഷമാണ് അദ്ദേഹത്തെ തിരിച്ച് ജന്മനാട്ടിലേക്ക് വരാൻ അനുവദിച്ചത്. ഇതിനെ ആസ്പദമാക്കി അദ്ദേഹം ഒരു പുസ്തകവും രചിച്ചു. “ഐ സോ രാമല്ല” എന്നാണ് ബുക്കിന്റെ പേര്.

ഈജിപ്തുകാരിയായ അദ്ദേഹത്തിന്റെ ഭാര്യ റാധ്വ അഷൗറയാണ് ഈ ബുക്ക് ഇംഗ്ലീഷിലേക്ക് പരിഭാഷപ്പെടുത്തിയത്. മകൻ തമീം ബർഗൂത്തി അറബി കവിയാണ്.