ചരിത്രം- ഫെബ്രുവരി ഇരുപത്തിയെട്ടിലൂടെ…

ഇന്ന് ഫെബ്രുവരി ഇരുപത്തിയെട്ട്. ചരിത്രത്തിൽ ഇന്നേ ദിവസത്തിന്റെ പ്രത്യേകതകൾ എന്തെല്ലാമെന്ന് നോക്കാം…

  1. ഇന്ന്  നാഷണൽ സയൻസ് ഡേ. 1928 ഫെബ്രുവരി 28 ന് സർ സി.വി രാമൻ, രാമൻ പ്രതിഭാസം(രാമൻ എഫെക്റ്റ്) കണ്ടെത്തിയത്തിന്റെ ഓർമ്മയ്ക്കായാണ് ഈ ദിവസം.

2. ലൈനസ് പോളിങ് പ്രോട്ടീന്റെ ഘടന കണ്ടെത്തിയത്  ഇതേദിവസം 1951 ലാണ്.

3. മലയാളി ശാസ്ത്രജ്ഞൻ പ്രൊഫ കെ.ആർ രാമനാഥന്റെ ജന്മദിനമാണ് ഇന്ന്. 1893 ലാണ് അദ്ദേഹം ജനിച്ചത്. മീറ്ററോളജി അഥവാ അന്തരീക്ഷവിജ്ഞാനത്തിൽ തന്റെതായ സംഭാവനകൾ നൽകി ലോകശ്രദ്ധ നേടിയ ശാസ്ത്രജ്ഞനാണ് അദ്ദേഹം. പത്മഭൂഷനും പത്മവിഭൂഷനും അദ്ദേഹം നേടിയിട്ടുണ്ട് .

4. 1922 ഫെബ്രുവരി 28 നാണു ഈജിപ്ത് സ്വതന്ത്ര രാജ്യമായി പ്രഖ്യാപിച്ചത്. യുകെയിൽ നിന്നാണ് ഈജിപ്ത് ഈ സ്വാതന്ത്ര്യം നേടിയെടുത്തത്.

5. നൈലോൺ എന്ന  തെർമോപ്ലാസ്റ്റിക് സിൽക്കി മെറ്റീരിയൽ കണ്ടെത്തിയത്  ഇന്നേദിവസം 1935 ലാണ്. വാലസ് കാറോതെർസ് ആണ് നൈലോൺ കണ്ടുപിടിച്ചത്.

Leave a Reply

Your email address will not be published.