ചരിത്രം- മാർച്ച് മുന്നിലൂടെ
ഇന്ന് മാർച്ച് 3. എന്തൊക്കെയാണ് ചരിത്രത്തിൽ ഇന്നേ ദിവസത്തിന്റെ പ്രത്യേകതകൾ എന്നുനോക്കാം…
- ഇന്ന് വേൾഡ് ഹിയറിങ് ഡേ. വേൾഡ് ഹെൽത്ത് ഓർഗനൈസഷന്റെ ആഹ്വാന പ്രകാരം എല്ലാ വർഷവും നടത്തി വരുന്ന ഒരു ക്യാമ്പയിൻ ആണ് വേൾഡ് ഹിയറിങ് ഡേ. വിവരങ്ങൾ പങ്കുവയ്ക്കുന്നതിനും കേൾവി നഷ്ടമാകുന്നത് തടയുന്നതിനും, കേൾവി മെച്ചപ്പെടുത്തുന്നതിനുമുള്ള പ്രവർത്തനങ്ങൾ പ്രോത്സാഹിപ്പിക്കുക എന്നതാണ് ഈ ക്യാമ്പെയ്നിന്റെ ലക്ഷ്യങ്ങൾ.

2. ലോകത്തിലെ ഏറ്റവും വേഗതയേറിയ സ്റ്റീം ലോക്കോമോട്ടീവായ മലാഡ് നിർമിച്ചത് 1938 ൽ ഈ ദിവസമാണ്.

3. അലക്സാണ്ടർ ഗ്രഹാം ബെലിന്റെ ജന്മദിനമാണ് ഇന്ന്. 1847 ലാണ് അദ്ദേഹം ജനിച്ചത്. ടെലിഫോൺ ആണ് അദ്ദേഹത്തിന്റെ ശ്രദ്ധേയമായ കണ്ടെത്തൽ.

4. ഇന്ന് വേൾഡ് വൈൽഡ് ലൈഫ് ഡേ. ലോകമെമ്പാടുമുള്ള എല്ലാ സസ്യങ്ങളുടെയും ജീവജാലങ്ങളുടെയും സംരക്ഷണമാണ് ഈ ദിവസത്തിലൂടെ ലക്ഷയമിടുന്നത്. തായിലാൻറ് ആണ് ഈ പ്രത്യേകത മാർച്ച് 3 നു ചേർത്തത്.

5. നാസ അപ്പോളോ 9 വിക്ഷേപിച്ചത് ഈ ദിവസം 1969 ലാണ്. മാക്ഡിവിറ്റ്, സ്കോട്ട്, ഷ്വീകാർട്ട് എന്നിവർ ചേർന്നാണ് ഈ യാത്ര നടത്തിയത്. ഇവർ 10 ദിവസം ഭൂമിക്കു ചുറ്റുമുള്ള ഭ്രമണപഥത്തിൽ ചെലവഴിക്കുകയും ചെയ്തു.
