മിഷേൽ ഒബാമ പരിചയപെടുത്തുന്ന പതിനാല് വയസുകാരി; ശ്രദ്ധ നേടി “ദ പവര്‍ ഓഫ് ഹോപ്”!!!

പ്രവർത്തികൊണ്ടും വ്യക്തിത്വം കൊണ്ടും വാർത്തകളിൽ ഇടം നേടിയ വ്യക്തിയാണ് മുൻ പ്രഥമ വനിത മിഷേൽ ഒബാമ. പതിനാല് വയസ്സുകാരിയെ അഭിനന്ദിച്ച് മിഷേൽ ഒബാമ കുറിച്ച വാക്കുകൾ ശ്രദ്ധ നേടിയിരിക്കുകയാണ്. ആഗ്രഹങ്ങളെ കൈപ്പിടിയിലൊതുക്കാൻ പ്രായം ഒരു പരിധിയല്ല . അർപ്പണബോധത്തിന് മുന്നിൽ തോറ്റുപോകുന്ന ചെറിയ ചെറിയ ഘടങ്ങളാണ് അത്. മിഷേൽ ഒബാമ പരിചയപെടുത്തുന്ന പതിനാല് വയസുകാരിയാണ് ക്ളിയ ലവ് ജോൺസ്. ദ പവര്‍ ഓഫ് ഹോപ് എന്ന ഷോർട് ഫിലിം സംവിധായകയാണ് ഈ കൊച്ചുമിടുക്കി. പെട്ടെന്ന് തന്നെ പപ്രേക്ഷക ശ്രദ്ധനേടിയ അനിമേഷൻ മൂവിയാണ്.

ഈ സിനിമയുടെ കഥയും സംവിധാനവും നിർവഹിച്ചിരിക്കുന്ന കലിയയാണ്. ഒരു ആർക്കിടെക്ട് ആവാൻ കഠിനമായി പ്രയത്നിക്കുന്ന പെൺകുട്ടിയുടെ കഥയാണ് ചിത്രം സംസാരിക്കുന്നത്. ഈ സിനിമയ്ക്കായി തന്റെ കഠിനമായ പരിശ്രമത്തെ കുറിച്ചും കലിയ സംസാരിക്കുന്നുണ്ട്. ആഗ്രഹങ്ങളെ സ്വന്തമാക്കാൻ കഠിനമായി പരിശ്രമിയ്ക്കുക എന്ന സന്ദേശമാണ് ചിത്രം നൽകുന്നത്. നിരവധി അവാർഡുകളും അവാർഡ് നോമിനേഷനുകളും ചിത്രം സ്വന്തമാക്കിയിട്ടുണ്ട്. അർബൻ വേൾഡ് ഫിലിം ഫെസ്റ്റിവൽ, എൽ‌എ ഷോർട്ട്സ് ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവൽ, ഹോളിഷോർട്ട്സ് ഫിലിം ഫെസ്റ്റിവൽ, പാൻ ആഫ്രിക്കൻ ഫിലിം ആൻഡ് ആർട്സ് ഫെസ്റ്റിവൽ തുടങ്ങി നിരവധി അവാർഡുകൾക്കായി ചിത്രം തിരഞ്ഞെടുക്കപ്പെട്ടു.

മിഷേൽ തന്റെ ഇൻസ്റ്റാഗ്രാം പോസ്റ്റിലൂടെയാണ് കലിയയുടെ ചിത്രത്തെ കുറിച്ച് പോസ്റ്റ് ചെയ്തത്. എന്തെങ്കിലും ചെയ്യാൻ തീരുമാനിച്ചാൽ തടസ്സങ്ങളെ പറ്റിയും പ്രതിസന്ധികളെ പറ്റിയും ചിന്തിക്കാതെ അതിന്റെ സാധ്യതകളെ കുറിച്ച് ചിന്തിക്കുക.

Leave a Reply

Your email address will not be published.