പ്രകാശം പരത്തുന്ന തുരങ്കം!!

പ്രകാശം പരക്കുന്ന തുരങ്കത്തെ കുറിച്ച് കേട്ടിട്ടുണ്ടോ? എന്തൊക്കെ അത്ഭുതങ്ങളാണല്ലേ നമുക്ക് ചുറ്റുമുള്ളത്. ഇതൊരു റെയിൽവേ തുരങ്കമായിരുന്നു. ഓസ്‌ട്രേലിയയിലെ ന്യൂ സൗത്ത് വെയിൽസിലാണ് ഈ തുരങ്കമുള്ളത്. ‘ഗ്ലോവേം ടണല്‍’ എന്നറിയപ്പെടുന്ന ഈ തുരങ്കം കാണാൻ നിരവധി സഞ്ചാരികളാണ് ഇങ്ങോട്ട് എത്തുന്നത്. എന്താണിതിന്റെ പ്രകാശത്തിന്റെ കാരണം എന്നറിയാമോ? കുഞ്ഞു പുഴുക്കൾ! ഞെട്ടണ്ട, സംഭവം ഉള്ളതാണ്. അതിനകത്തെ പുഴുക്കളാണ് ഇവിടെ പ്രകാശം പരത്തുന്നത്.

വൊലെമി നാഷണൽ പാർക്കിൽ സ്ഥിതി ചെയ്യുന്ന ഈ ഗുഹ 1995 ലാണ് വിനോദ സഞ്ചാരികൾക്കായി തുറന്നുകൊടുത്തത്. അതുവരെ സഞ്ചാരയോഗ്യമല്ലാതെ അടച്ചിട്ടിരിക്കുകയായിരുന്നു. പിന്നീട് അധികൃതർ സ്ഥലം ഏറ്റെടുക്കുകയും സ്ഥല സംരക്ഷണം പാർക്കിന് നൽകുകയും ചെയ്തു. തുരങ്കത്തിന് ചുറ്റും ഗുഹകളും മലയിടുക്കുകളുമായി അതിമനോഹരമായ ദൃശ്യഭംഗിയാണ്. മെട്രോപൊളിറ്റൻ ടണൽ എന്നാണിതിന്റെ ഔദ്യോഗിക നാമം.

അരാക്നോകാംപ റിച്ചാർഡ്‌സെ എന്ന ഫംഗസ് പ്രാണികളാണ് ടണലിനകത്തെ പ്രകാശത്തിന് കാരണം. അവയിൽ നിന്നുള്ള ബയോലൂമിനസെന്‍റ് ലാർവകളാണ് പ്രകാശം പരത്തുന്നത്. 1907 ലായിരുന്നു 402.3 മീറ്റർ നീളമുള്ള തുരങ്കം നിർമ്മിച്ചത്. എന്നാൽ 1932 ആയപ്പോഴേക്കും റയിൽവെയുടെ പ്രവർത്തനം നിലച്ചു. ഇതോടെ ലൈൻ കാടു പിടിച്ച് നാശത്തിന്റെ വക്കിലായി. പിന്നീട് 1995 ഇത് വിനോദ സഞ്ചാര കേന്ദ്രമാക്കാമെന്നുള്ള ആശയത്തിലെത്തിയത്. ചുറ്റും നിരവധി ഗുഹകളും മലകളും നിറഞ്ഞ് പ്രകൃതി രമണീയമായ പ്രദേശമായതിനാൽ നിരവധി സഞ്ചാരികളും ഇങ്ങോട്ടേക്ക് എത്തുന്നുണ്ട്. ന്യൂനസിലെ ഖനന വ്യവസായത്തിന്റെ ഭാഗമായാണ് 1900 കളിൽ 400 മീറ്റർ നീളമുള്ള തുരങ്കം നിർമ്മിച്ചത്. ഇരുണ്ട ചെറിയ വലുപ്പത്തിൽ കാണപ്പെടുന്ന ആയിരകണക്കിന് പുഴുക്കളുടെ ആവാസകേന്ദ്രം കൂടിയാണിത്. തുരങ്ക കവാടത്തിലേക്കുള്ള ഒരു കിലോമീറ്റർ ദൂരമുള്ള യാത്രയും മനോഹരമായ ദൃശ്യവിരുന്നാണ് സന്ദർശകർക്ക് സമ്മാനിക്കുന്നത്.

.

Leave a Reply

Your email address will not be published.