കൗതുകവും ആശ്ചര്യവും ഉണർത്തി നാസയുടെ പുതിയ ഗാലക്സി ചിത്രം…

ബഹിരാകാശത്തെ കൗതുകകരമായ ചിത്രങ്ങളും വിവരങ്ങളും യഥാസമയം ആളുകളിലേക്ക് എത്തിക്കാൻ നാസ പ്രത്യേകം ശ്രദ്ധിക്കാറുണ്ട്. നാസയുടെ വ്യത്യസ്ത സോഷ്യൽ മീഡിയ പ്ലാറ്റുഫോമുകൾ പരിശോധിച്ചാൽ തന്നെ ഈക്കാര്യം വ്യക്തമാകും. പലപ്പോഴും അവർ പോസ്റ്റ് ചെയ്യുന്ന ചിത്രങ്ങൾക്കും വീഡിയോകൾക്കും വൻ സ്വീകാര്യതയാണ് ലഭിക്കാറ്. കാരണം അത് ഒരേസമയം ആളുകളെ അതിശയിപ്പിക്കുകയും ആശ്ചര്യപ്പെടുത്തുകയും ചെയ്യുന്നു. നാസ പുറത്തുവിട്ട ഏറ്റവും പുതിയ ചിത്രമായ എൻ ജി സി 2336 എന്ന ഗാലക്സിയുടെ ചിത്രമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ താരം. നാസയുടെ ഇൻസ്റ്റഗ്രാം പേജിലാണ് ചിത്രം പങ്കിട്ടിരിക്കുന്നത്. 100 ദശലക്ഷം ലൈറ്റ് ഇയർ അകലെ സ്ഥിതി ചെയുന്ന താരാപഥത്തെ കുറിച്ച് രസകരമായ വസ്തുതകളും ഇതിനോടൊപ്പം നാസ പങ്കുവെച്ചിട്ടുണ്ട്.

“How Big, How Blue, How Beautiful” എന്ന ക്യാപ്ഷനോട്‌ കൂടിയാണ് നാസ ചിത്രം പോസ്റ്റ് ചെയ്തത്. നാസയുടെ നാസഹബ്ബിൾ സ്പേസ് ടെലിസ്കോപ് ആണ് 100 ദശലക്ഷം ലൈറ്റ് ഇയർ ദൂരെ സ്ഥിതി ചെയുന്ന ഗാലക്സിയുടെ ചിത്രം പകർത്തിയത്. 200,000 ലൈറ്റ് ‌ഇയറുകൾ ദൂരെ കിടക്കുന്ന ഏറ്റവും മികച്ച ഗാലക്‌സിയാണ് എൻ‌ജി‌സി 2336. ജർമൻ ശാസ്ത്രജ്ഞനായ വിൽഹെം റ്റെമ്പൽ ആണ് 1876 ൽ 0.28 മീറ്റർ (11 ഇഞ്ച്) ദൂരദർശിനി ഉപയോഗിച്ച് ഇത് ആദ്യം കണ്ടുപിടിച്ചത്. റ്റെമ്പലിന്റെ ചിത്രത്തേക്കാൾ എത്രയോ മികച്ചതാണ് ഇപ്പോൾ എടുത്ത നാസ ഹബ്ബിൾ പകർത്തിയ ചിത്രമെന്നും കുറിപ്പിൽ പറയുന്നു.

പുറത്തുവിട്ട ചിത്രത്തിലെ ചുവന്ന മധ്യഭാഗവും നീല നിറത്തിലുള്ള ലൈറ്റുകളും എന്തിനെയാണ് സൂചിപ്പിക്കുന്നതെന്നും ബഹിരാകാശ ഏജൻസി വിശദീകരിക്കുന്നുണ്ട്. എൻജിസി 2336 ന്റെ നീല വെളിച്ചത്തിൽ കാണപ്പെടുന്ന ഭാഗം പുതിയ നക്ഷത്രങ്ങളും താരപദത്തിന്റെ മധ്യഭാഗത്ത് കാണപ്പെടുന്ന ചുവന്ന നിറത്തിൽ കാണപ്പെടുന്നത് പഴയ നക്ഷത്രങ്ങളെയും കാണിക്കുന്നു.

Leave a Reply

Your email address will not be published.