വിചിത്ര നിറത്തിൽ ബെയ്‌ജിങ്‌ നഗരം; വൈറലായി ചിത്രങ്ങൾ

കഴിഞ്ഞ ദിവസം സമൂഹമാധ്യമങ്ങളിൽ വൈറലായ വീഡിയോ ചൈനയിലെ ബെയ്‌ജിങ്ങിൽ നിന്നായിരുന്നു. നഗരം മുഴുവൻ ഓറഞ്ച് വെളിച്ചത്തിൽ മുങ്ങിപ്പോയി. വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലാണ്. എന്താണിതിന് പിന്നിലെ കാരണമെന്ന് തിരക്കുകയാണ് ആളുകൾ? ശക്തമായ പൊടിക്കാറ്റാണ് നഗരത്തിലെ അന്തരീക്ഷത്തിൽ പ്രത്യക്ഷപ്പെട്ട ഓറഞ്ച് നിറത്തിന് കാരണം. സാധാരണയായി മാർച്ച്-ഏപ്രിൽ മാസങ്ങളിൽ ഗോപി മരുഭൂമിയിൽ നിന്ന് ചൈനയിലേക്ക് ശക്തമായ പൊടിക്കാറ്റ് വീശാറുള്ളതാണ്. ജനവാസ മേഖലകളിൽ പൊടിക്കാറ്റ് വ്യാപകമായതിനെ തുടർന്ന് ഗുരുതര പ്രശ്നങ്ങളാണ് ഉണ്ടാകുന്നത്. ഒപ്പം ചൈനയിലെ വ്യാപകമായ വനനശീകരണവും പൊടിക്കാറ്റിന് ആക്കം കൂട്ടുന്നു.

അന്തരീക്ഷ മലിനീകരണം കൊണ്ട് നേരത്തെ തന്നെ വലഞ്ഞിരിക്കുകയാണ് ബെയ്‌ജിങ്‌ ജനത. അതോടൊപ്പമുള്ള പൊടിക്കാറ്റും സ്ഥിതി കൂടുതൽ വഷളാക്കുന്നു. ബെയിജിങ്ങിലെ വായുവിന്റെ ഗുണനിലവാരം ആദ്യമെ വളരെ താഴെയാണ്. ഇപ്പോഴത്തെ അവസ്ഥ കൂടെ ആയപ്പോൾ സ്ഥിതി കൂടുതൽ വഷളായിരിക്കുകയാണ്. ഇപ്പോഴത്തെ വായു ഗുണനിലവാരം 999 ആണ് രേഖപ്പെടുത്തിയിരിക്കുന്നത്. ഇപ്പോഴത്തെ സ്ഥിതി ഗുരുതരമാണെന്നാണ് കാലാവസ്ഥ നിരീക്ഷകർ ഇതിനെ കുറിച്ച് പറയുന്നത്.

എന്തുതന്നെയാണെങ്കിലും അധികാരികൾ ജനങ്ങൾക്ക് ജാഗ്രത നിർദ്ദേശം നൽകിയിട്ടുണ്ട്. ഓറഞ്ച് നിറത്തിലുള്ള നഗരത്തിന്റെ ചിത്രങ്ങളും വിഡിയോയും സോഷ്യൽ മീഡിയയിൽ പ്രചരിക്കുകയാണ്.

Leave a Reply

Your email address will not be published.