സന്തുഷ്ട രാജ്യങ്ങളിൽ വീണ്ടും മുൻപന്തിയിൽ ഫിൻലാൻഡ്!!!

ഫിൻലാൻഡ് അറിയപ്പെടുന്നത് ലോകത്ത് ഏറ്റവും സന്തോഷമുള്ള രാജ്യമെന്നാണ്. ജീവിതനിലവാരത്തിന്റെ കാര്യത്തിൽ മറ്റ് രാജ്യങ്ങളെ അപേക്ഷിച്ച് ഏറെ മുൻപന്തിയിലാണ് ഈ കൊച്ചുരാജ്യം. ഈ വർഷത്തെ വേൾഡ് ഹാപ്പിനെസ്സ് സർവേ പ്രകാരം വീണ്ടും ഒന്നാമത് എത്തിയിരിക്കുകയാണ് ഫിൻലാൻഡ്. ആകെ 149 രാജ്യങ്ങളാണ് പട്ടികയിൽ നിന്നാണ് ഫിൻലാൻഡ് ഒന്നാം സ്ഥാനത്ത് എത്തിയത്.

ഫിൻലാൻഡിനെ സുന്ദരമാക്കുന്ന വേറെയും നിരവധി ഘടകങ്ങൾ ഉണ്ട്. പ്രകൃതി ഭംഗിയുടെ കാര്യത്തിലും ഒട്ടും പിറകിലല്ല ഈ രാജ്യം. ലോക സഞ്ചാരികളുടെ പ്രിയപ്പെട്ട സ്ഥലം കൂടിയാണ് ഇവിടം. ബീച്ചുകളും ദീപ് സമൂഹങ്ങളും നിറഞ്ഞ ഇവിടേക്ക് നിരവധി സഞ്ചാരികൾ വർഷം തോറും എത്താറുണ്ട്. മരം കൊണ്ട് നിർമ്മിച്ച വീടുകൾ, ഗ്രാമങ്ങൾ, വിദഗ്ധമായ കരകൗശല ഉത്പന്നങ്ങളും ഫിന്ലാന്ഡിലുണ്ട്. ഹെൽസിങ്കിയാണ് ഫിൻലാൻഡിലെ പ്രധാനപ്പെട്ട വിനോദ സഞ്ചാരകേന്ദ്രം. സന്തുഷ്ടമായി ജീവിക്കുന്നതിൽ അവിടുത്തുകാരാണ് മുൻപന്തിയിലാണെന്നാണ് സർവേ റിപ്പോർട്ടുകൾ.

ഐസ്‌ലന്‍ഡ്, ഡെൻമാർക്ക്, സ്വിറ്റ്‌സർലൻഡ്, നെതർലാന്റ്സ്, സ്വീഡൻ, ജർമനി, നോർവേ എന്നിവയാണ് തൊട്ടുപിന്നിലുള്ള മറ്റുരാജ്യങ്ങൾ. പട്ടികയിൽ ഏറ്റവും അവസാനത്തെ രാജ്യം അഫ്ഗാനിസ്ഥാൻ ആണ്. ഏറ്റവും അസന്തുഷ്ടരായ ജനങ്ങളാണ് അവിടുത്തുകാർ എന്നാണ് റിപ്പോർട്ടിൽ പറയുന്നത്. ലോകരാജ്യങ്ങളിൽ സമ്പന്നരാണ് അമേരിക്കയെങ്കിലും സന്തോഷത്തിന്റെ കാര്യത്തിൽ പത്തൊൻമ്പതാം സ്ഥാനമാണ് അവർക്കുള്ളത്. ഇന്ത്യ 139 ആം സ്ഥാനത്താണ് ഇത്തവണ എത്തിയത്. കഴിഞ്ഞ വർഷം 140 ആം സ്ഥാനമായിരുന്നു ഇന്ത്യയ്ക്ക്. നേരിട്ടുള്ള സർവേയും ടെലിഫോൺ വഴിയുള്ള വിവരശേഖരണവും വഴിയാണ് സർവേ നടത്തിയത്. ഏറ്റവും അവസാനത്തെ രാജ്യങ്ങളിൽ സിംബാബ്‌വെ, റുവാണ്ട, ബോട്സ്വാന എന്നിവയാണുള്ളത്. ഇന്ത്യയിൽ നിന്ന് പ്രധാനമായും ടെലിഫോൺ വഴിയാണ് വിവരങ്ങൾ ലഭിച്ചത്.

Leave a Reply

Your email address will not be published.