121 കോടി ഹൃദയങ്ങളിൽ കുറിച്ച വിന്നിങ് ഷോട്ട്; ഇന്ത്യയുടെ ലോകകപ്പ് നേട്ടത്തിന് ഇന്ന് പത്ത് വയസ്സ്!!

പത്ത് വർഷങ്ങൾക്ക് മുമ്പാണ് മുംബൈ വാങ്കഡെ സ്റ്റേഡിയത്തിൽ ഇന്ത്യൻ ക്രിക്കറ്റ് ആരാധകരെ മുഴുവൻ ആവേശത്തിലാക്കിയ ഏകദിന ക്രിക്കറ്റ് ലോകക്കപ്പ് നടന്നത്. അന്ന് ആ മൈതാനത്ത് ക്യാപ്റ്റൻ മഹേന്ദ്ര സിംഗ് ധോണിയും കൂട്ടരും ഇന്ത്യയ്ക്ക് ചൂടി തന്ന ലോകകപ്പ് വിജയത്തിന് ഇന്ന് ഒരു പതിറ്റാണ്ട് തികയുന്നു. സ്വന്തം മണ്ണിൽ നടന്ന കലാശക്കൊട്ടിൽ ശ്രീലങ്കയെ തോൽപ്പിച്ച് ഇന്ത്യ കിരീടം ചൂടി.

1983 ൽ ഇന്ത്യ കിരീടം സ്വന്തമാക്കിയിട്ടുണ്ടെങ്കിലും 2011 ഇന്ത്യയുടെ മണ്ണിൽ നടന്ന ലോകകപ്പ് ആരാധർക്ക് ഒരിക്കലും മറക്കാനാകാത്ത നിമിഷങ്ങളിലായിരുന്നു. ഇന്നും ഓർക്കുമ്പോൾ അത്രമേൽ അഭിമാനത്തോടെ ഇന്ത്യക്കാർ നെഞ്ചിലേറ്റുന്ന നിമിഷങ്ങളാണ്. മുംബൈ മറൈൻ ഡ്രൈവ് ആഘോഷ രാവിൽ മുങ്ങി കുളിച്ചു. ആ രാത്രി ഇന്ത്യക്കാർ ഉറങ്ങിയില്ല എന്നുവേണം പറയാൻ.

രണ്ട് പതിറ്റാണ്ടിലേറെ കാലം ഇന്ത്യയെ നയിച്ച സച്ചിൻ തെണ്ടുക്കറിന് നൽകിയ സമ്മാനം കൂടിയായിരുന്നു ആ ലോകകിരീടം. ഇന്ത്യൻ പ്രസിഡന്റ് പ്രതിഭാ പാട്ടീലും ശ്രീലങ്കൻ പ്രസിഡന്റ മഹീന്ദ രജപക്ഷെയും ഒരുമിച്ചായിരുന്നു ആ പോരാട്ടത്തിന് സാക്ഷ്യം വഹിച്ചത്.

2011 ഫെബ്രുവരി 19 മുതൽ ഏപ്രിൽ രണ്ട് വരെ ആയിരുന്നു ടൂർണമെന്റ്. പതിനാല് ടീമുകളിലായി 49 മത്സരങ്ങൾ. ഇന്ത്യയിലും ശ്രീലങ്കയിലും ബംഗ്ലാദേശിലുമാണ് അന്നത്തെ ലോകക്കപ്പിന് വേദി ഒരുക്കിയത്. പ്രാഥമിക മത്സരങ്ങളിൽ രണ്ട് ഗ്രൂപ്പാക്കി തിരിച്ച ഏഴ് ടീമുകൾ ഏറ്റുമുട്ടി. ഈ രണ്ടു ഗ്രൂപ്പുകളിലായി മുന്നിലെത്തിയ നാല് ടീമുകൽ ക്വാർട്ടറിലേക്കുള്ള യോഗ്യത നേടി. ലോകകപ്പ് നേടാൻ ഏറെ സാധ്യതയുണ്ടെന്ന് പ്രവചിച്ച ഓസ്‌ട്രേലിയയെ ഇന്ത്യ ബംഗ്ലാദേശിൽ വെച്ച് 5 വിക്കറ്റിന് പരാജയപെടുത്തി.

ഒടുവിൽ കലാശ പോരാട്ടത്തിന്റെ സമയം. 2011 ഏപ്രിൽ രണ്ടിന് നാല്പതിനായിരം കാണികളെ സാക്ഷിയാക്കി ഇന്ത്യ ടൂർണമെന്റ് ആരംഭിച്ചു. പതിവിൽ നിന്ന് വ്യത്യസ്തമായി രണ്ടു വട്ടം ടോസ് ചെയ്‌തെന്ന പ്രത്യേകതയും 2011 ലെ ലോകകപ്പിനുണ്ട്. മഹേന്ദ്ര സിങ് ധോണി ടോസ് ചെയ്തപ്പോൾ ശ്രീലങ്കൻ ക്യാപ്റ്റൻ കുമാർ സംഗക്കാരെ വിളിച്ചത് ഹെഡ് ആണോ ടെയിൽ ആണോ എന്ന കാര്യത്തിലുണ്ടായ ആശയകുഴപ്പത്തെ തുടർന്നായിരുന്നു ഇത്. പിന്നീട് നടന്ന ചർച്ചയിൽ ഈ പ്രശ്നം പരിഹരിക്കുകയായിരുന്നു.


അന്ന് മൈതാനത്ത് ഏറ്റ പ്രഹരങ്ങളെ ധോണി തീർത്ത വന്മതിലിൽ നിന്നുകൊണ്ട് ഇന്ത്യൻ ടീം മറികടന്നു. ടോസ് നഷ്ട്ടപെട്ട് രണ്ടാമത് ബാറ്റ് ചെയ്യേണ്ടി വന്നിട്ടും ശ്രീലങ്കയുടെ മികച്ച സ്‌കോറിനെയെല്ലാം മറികടന്ന് ഇന്ത്യ വിന്നിങ് ഷോട്ട് അടിച്ചത് 121 കോടി ജനങ്ങളുടെ ഹൃദയത്തിലേക്കായിരുന്നു. അവസാന കുറച്ച് മിനിറ്റുകൾ നിശബ്ദമായ മൈതാനത്തു പിന്നീട് ഉയർന്നത് ആർപ്പുവിളികളും ജയ് വിളികളുമായിരുന്നു.

Leave a Reply

Your email address will not be published.