ചൊവ്വയിൽ നിന്ന് ഓക്സിജനോ? കെട്ടിപ്പടുക്കുന്ന പുതിയ ലോകത്തിന്റെ സാധ്യതകൾ തേടി…

ഏറ്റവും കഠിനമായ സമയത്തിലൂടെയാണ് ഇന്ത്യ കടന്നുപോയികൊണ്ടിരിക്കുന്നത്. ഇന്ത്യയിൽ കൊവിഡ് വ്യാപനം രൂക്ഷമായി കൊണ്ടിരിക്കുകയാണ്. ലോകത്തെ മുഴുവൻ പിടിച്ചുകുലുക്കിയ മഹാമാരിയ്ക്ക് മുന്നിൽ പതറിപോകുന്ന അവസ്ഥയിലാണ നമ്മൾ. അതിജീവന പാതയിൽ ഇപ്പോൾ നേരിടുന്ന ഏറ്റവും വലിയ പ്രശ്നം ഓക്സിജൻ ക്ഷാമമാണ്. ഓക്സിജൻ കിട്ടാതെ പിടയുന്ന ജീവനുകൾക്ക് മുന്നിൽ നിസ്സഹായരാകുന്ന ഡോക്ടർമാരും ഉയരുന്ന നിലവിളികളുമാണ് ഇപ്പോൾ ഇന്ത്യയിൽ നിന്ന് മുഴങ്ങുന്നത്.

ഒരുകണക്കിന് പറഞ്ഞാൽ ഓക്സിജൻ ക്ഷാമം ഇന്ത്യയുടെ മാത്രം പ്രശ്നമല്ല, ലോകത്തിന്റെ പലയിടങ്ങളിലും ഓക്സിജൻ അഭാവം വെല്ലുവിളിയാണ്. എത്രയോ തവണ ശാസ്ത്രലോകം തന്നെ ഭാവിയിലെ ഓക്സിജൻ ക്ഷാമത്തെ കുറിച്ച് ചർച്ച ചെയ്തിട്ടുണ്ട്. വീണ്ടും അങ്ങനെയൊരു ചർച്ചയ്ക്ക് ഇന്ത്യ കാരണമായെന്ന് മാത്രം. എന്നാൽ ഇപ്പോൾ ശാസ്ത്രലോകം ചർച്ച ചെയുന്ന മോക്‌സി പരീക്ഷണത്തെ കുറിച്ചറിയാമോ? ചൊവ്വയിലെ ഓക്സിജൻ ഉത്പാദനത്തെ പറ്റി ചിന്തിക്കാനാകുമോ? എന്നാൽ അങ്ങനെയൊരു സാധ്യതയുണ്ടെന്നാണ് പുതിയ കണ്ടെത്തൽ.

ചൊവ്വയിൽ 5.4 ഗ്രാം ഓക്സിജൻ ഉത്‌പാദിച്ചിരിക്കുകയാണ് മോക്‌സി പരീക്ഷണത്തിലൂടെ. ഭൂമിയല്ലാതെ മറ്റൊരു ഗ്രഹത്തിൽ ഇതാദ്യമായാണ് ഓക്സിജൻ ഉത്പാദിപ്പിക്കുന്നത്. ഭാവിയിലേക്കുള്ള വിപ്ലവപരീക്ഷണമായാണ് ശാസ്ത്രലോകം ഇതിനെ അടയാളപ്പെടുത്തുന്നത്. പെഴ്സിവീയറൻസ് ദൗത്യത്തിലൂടെയാണ് ഇങ്ങനെയൊരു പരീക്ഷണം വിജയകരമാക്കിയത്. ചൊവ്വയിൽ സ്ഥലം തേടുന്നവർക്ക് സന്തോഷം നൽകുന്ന വാർത്തയാണിത്. ഭാവിയിൽ വാസയോഗ്യമല്ലാതാകുന്ന ഭൂമിയ്ക്ക് പകരം വെക്കാൻ ചൊവ്വയ്ക്കാകുമോ? എന്താണെങ്കിലും പരീക്ഷണം ഫലം കണ്ടതോടെ ഏറ്റവും വിജയകരമായ അന്യഗ്രഹ ദൗത്യമായാണ് ഇതിനെ കണക്കാക്കുന്നത്.

ഭാവിയിൽ ചൊവ്വയിലെ താമസത്തിനും മറ്റും ഇങ്ങനെ ഓക്സിജൻ ഉത്‌പാദിപ്പിക്കാൻ സാധിക്കും. നൂതന സാങ്കേതിക വിദ്യകൾ ഉപയോഗിച്ച് പുതിയൊരു ലോകം കെട്ടിപ്പടുക്കാനുള്ള സാധ്യതകളും തള്ളിക്കളയാൻ സാധിക്കില്ല എന്നത് വാസ്തവം.

Leave a Reply

Your email address will not be published.