ലോകത്തെ ഏറ്റവും അപകടം പിടിച്ച നടപാത; ഉയരം 100 മീറ്റർ…

ലോകത്തിലെ തന്നെ ഏറ്റവും അപകടകരമായ നടപാതയാണ് കാമിനിറ്റോ ഡെൽ റേ. സ്പെയിനിലെ മാഡ്രിഡിൽ ആണ് ഈ നടപ്പാത ഉള്ളത്. തികച്ചും സാഹസികപരമായ അനുഭവമാണ് ഈ യാത്ര സമ്മാനിക്കുന്നത്. ഭയയും സാഹസികതയും നിറഞ്ഞ യാത്ര. താഴെ ശക്തമായ ഒഴുകുന്ന നദിയും കൂർത്ത പാറക്കെട്ടുകളും ചെങ്കുത്തായ മലകളുമാണ് ചുറ്റും. വെറും ഒരു മീറ്റര്‍ മാത്രം വീതിയിലാണ് മലയിടുക്കുകൾക്ക് മുകളിലൂടെ ഈ പാത നിർമ്മിച്ചിരിക്കുന്നത്. 100 മീറ്റർ ഉയരത്തിലാണ് മൂന്നു കിലോമീറ്റർ നീളമുള്ള ഈ പാത പണിതിരിക്കുന്നത്. ആദ്യം പണി കഴിക്കുമ്പോൾ കോൺക്രീറ്റ് കൊണ്ടാണ് പണിതിരുന്നത്. ഉറപ്പു നൽകാനായി മലഭാഗത്തോട് ചേർന്ന് സ്റ്റീൽ റെയിലുകളും നൽകി.

മലാഗ പ്രവിശ്യയിലുള്ള ചോറോ വെള്ളച്ചാട്ടത്തിലെയും ഗെയ്റ്റനെജോ വെള്ളച്ചാട്ടത്തിലെയും ജലവൈദ്യുത നിലയങ്ങളിലെ തൊഴിലാളികൾക്ക് ജോലി സൗകര്യത്തിനായി 1901 ൽ നിർമ്മാണം ആരംഭിച്ചതാണ് ഈ പാലം. 1905 നിർമ്മാണം പൂർത്തീകരിക്കുകയും ചെയ്തു. ഈ പാലം രാജാവിന്റെ പാതയെന്നും അറിയപെടാറുണ്ട്. കാരണം അൽഫോൻസോ പന്ത്രണ്ടാമൻ രാജാവാണ് ഇതിലൂടെ നടന്ന് 1921 ൽ ഉദ്ഘടനം നിർവഹിച്ചത്.

കാലക്രമേണ നടപാതയുടെ പലഭാഗങ്ങളും ദുർബലമാകുകയും സഞ്ചാരികൾക്ക് അപകടങ്ങൾ പതിവാകാനും തുടങ്ങി. അവിടെ നടന്ന രണ്ട് അപകടങ്ങളിലായി നാല് പേരുടെ ജീവൻ നഷ്ടപ്പെടുകയും ചെയ്തു. ഇതോടെ പാത അടച്ചിടാൻ അധികാരികൾ ഉത്തരവിട്ടു. പക്ഷെ ഇത് വകവെയ്ക്കാതെ സഞ്ചാരികൾ ഇങ്ങോട്ട് പ്രവേശിച്ച് അപകടം വിളിച്ചു വരുത്താൻ തുടങ്ങി. ഇതോടെ പാത വീണ്ടും പുനർനിർമ്മിക്കുകയും 2015 മാർച്ച് അവസാനത്തോടെ സഞ്ചാരികൾക്കായി തുറന്നുകൊടുക്കുകയും ചെയ്തു. ഇതിലൂടെ മുകളിലേക്ക് കയറണമെങ്കിൽ ആദ്യമേ ബുക്ക് ചെയ്യണം. ഒരു ദിവസം 500 പേർക്കാണ് പ്രവേശനം.

Leave a Reply

Your email address will not be published.