ആയിരം ശിവലിംഗങ്ങളുടെ ക്ഷേത്രം; നിർമ്മിച്ചത് 5 മില്യൺ മണൽക്കല്ലുകൾ ഉപയോഗിച്ച്…

അങ്കോർവോട്ട് ക്ഷേത്രത്തെ കുറിച്ച് കേട്ടിട്ടുണ്ടോ? 1992 ൽ യുനെസ്‌കോയുടെ ലോക പൈതൃക പട്ടികയിൽ ഇടം നേടിയ വളരെ പ്രശസ്തമായ ക്ഷേത്രമാണ് അങ്കോർവോട്ട്. സഞ്ചാരികളുടെ പ്രിയപ്പെട്ട ഇടമായ കമ്പോഡിയയിലാണ് ഈ ക്ഷേത്രം ഉള്ളത്. നഗരത്തിരക്കുകളിൽ നിന്നെല്ലാം മാറി കാഴ്ചകളുടെ വിസ്മയമൊരുക്കിയ നഗരമാണ് കമ്പോഡിയ. അതുകൊണ്ടുതന്നെയാണ് സഞ്ചാരികൾ ഈ കാഴ്ചകൾ തേടി ഇങ്ങോട്ടേക്ക് എത്തുന്നത്. രാജ്യത്തെ ഏറ്റവും പ്രധാനപ്പെട്ട വിനോദ സഞ്ചാര കേന്ദ്രമായ അങ്കോർ എന്ന സ്ഥലത്താണ് ഈ ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. കമ്പോഡിയയുടെ ചരിത്രത്തിൽ ഈ സ്ഥലത്തിന് വളരെ പ്രധാനപെട്ട സ്ഥാനമാണുള്ളത്. 1850 ൽ കംബോഡിയയുടെ ദേശീയ പതാകയിലും അങ്കോർവോട്ട് ക്ഷേത്രം ഉൾപ്പെടുത്തിയിട്ടുണ്ട്.

അങ്കോർവോട്ട് എന്നത് ഒരു ക്ഷേത്ര സമുച്ചയമാണ്. വിശാലമായ ഈ സമുച്ചയത്തിനകത്ത് നിരവധി ക്ഷേത്രങ്ങളുണ്ട്. ക്ഷേത്ര സമുച്ചയത്തിനകത്തെ കാഴ്ചകളും അനുഭൂതിയും പറഞ്ഞറിയിക്കാൻ സാധിക്കാത്തതാണ്. ഇത് പകർത്താനായി നിരവധി ഫോട്ടോഗ്രാഫേർസും ഇവിടെ വരാറുണ്ട്. കമ്പോഡിയയിലെ മറ്റൊരു പ്രധാന പുരാതന പ്രദേശമാണ് അങ്കോറിന്റെ വടക്കുകിഴക്കായി സ്ഥിതി ചെയ്യുന്ന കബാൽ സ്പീൻ നദി. ആയിരം ലിംഗങ്ങളുടെ നദി എന്നാണ് ഈ പേരുകൊണ്ട് അർത്ഥമാക്കുന്നത്. ഇവിടുത്തെ പ്രത്യേകതയും ഇതുതന്നെയാണ്. ആയിരക്കണക്കിന് ശിവലിംഗങ്ങളാണ് ഇവിടെ ഉള്ളത്. കൂടാതെ ശിവൻ, ലക്ഷ്മി, ഹനുമാൻ, രാമൻ നിരവധി ഹൈന്ദവ ദൈവങ്ങളുടെ കൊത്തുപണികളും ഇവിടെ കാണാം. ഇവിടുത്തെ അതിസുന്ദരമായ കൊത്തുപണികളും ലോകപ്രശസ്തമാണ്. ഹിന്ദു പുരാണകഥകളും ഇവിടെ കൊത്തി വെച്ചിട്ടുണ്ട്.

ആദ്യ കാലങ്ങളിൽ രാജാക്കന്മാർ ശിവനെ ആരാധിച്ചിരുന്ന ക്ഷേത്രം പിന്നീട് വിഷ്ണുദേവനെ ആരാധിച്ചിരുന്ന ക്ഷേത്രമായി മാറി. പന്ത്രണ്ടാം നൂറ്റാണ്ടിന്റെ അവസാനത്തിൽ ഇത് ബുദ്ധക്ഷേത്രമായി മാറി. 5 മില്യൺ ടൺ മണൽക്കല്ലുകളാണ് അങ്കോർ വാട്ട് നിർമ്മിക്കാൻ ഉപയോഗിച്ചത്.

Leave a Reply

Your email address will not be published.