12 മീറ്റർ വ്യാസമുള്ള അഗാധ ഗർത്തം; പ്രത്യക്ഷപ്പെട്ടത് ഒറ്റ രാത്രികൊണ്ട്…
ഒറ്റരാത്രികൊണ്ട് പ്രത്യക്ഷപ്പെട്ട അഗാധ ഗർത്തത്തിന്റെ വാർത്തയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നത്. ഓസ്ട്രേലിയയിലാണ് സംഭവം നടക്കുന്നത്. ലൈംസ്റ്റോൺ തീരദേശത്തിനടുത്തതാണ് ഒരു രാത്രികൊണ്ട് ഇങ്ങനെയൊരു അത്ഭുത ഗർത്തം പ്രത്യക്ഷപ്പെട്ടത്. പ്രദേശവാസികളാണ് രാവിലെ ഈ ഗർത്തം കണ്ടത്. അപ്പോൾ തന്നെ അധികാരികളെ അറിയിക്കുകയും ചെയ്തു.
ഗർത്തതിന് ചുറ്റുമായി ഇനിയും ഇടിവ് വീഴാൻ സാധ്യതയുള്ളതിനാൽ ഇങ്ങോട്ടേക്കുള്ള പോക്ക് വിലക്കിയിരിക്കുകയാണ്. ലൈംസ്റ്റോൺ തീരത്തായി ഒരു ബ്ലോഹോൾ സ്ഥിതി ചെയ്യുന്നുണ്ട്. അവിടെയാണ് ഗർത്തം രൂപപ്പെട്ടിരിക്കുന്നത്. സാധാരണ വേലിയേറ്റ സമയത്ത് തീരദേശത്തെ പാറയിടുക്കിലേക്ക് കയറുന്ന വെള്ളം ഭൂമിയുടെ ഉപരിതലത്തിലൂടെ ബ്ലാക്ക്ഹോളിലേക്ക് പ്രവേശിക്കും. അവിടെയായാണ് ഈ ഗർത്തം രൂപപ്പെട്ടിരിക്കുന്നത്.
പന്ത്രണ്ട് മീറ്റർ വ്യാസമുള്ള ഗർത്തം ഇനിയും വലുതാകാൻ സാധ്യതയുണ്ടെന്നാണ് പറയുന്നത്. കാരണം ഇതിന് ചുറ്റുമുള്ള മണ്ണ് ഇടിഞ്ഞുകൊണ്ടിരിക്കുകയാണ്. എന്തുകൊണ്ടായിരിക്കാം ഗർത്തം പ്രത്യക്ഷപെടാനുള്ള കാരണം? നിരന്തരമായി വെള്ളം കയറുന്നതിനാൽ മുനമ്പിന്റെ അടിഭാഗത്ത് ബലക്ഷയം സംഭവിച്ചിട്ടുണ്ട്. മാത്രവുമല്ല കുറച്ച് വർഷങ്ങളായി ബ്ലോഹോളിൽ പ്രവേശിക്കുന്ന ജലം പുറത്തേക്ക് പോകുന്നില്ലായിരുന്നു. ഈ കാരണങ്ങൾ കൊണ്ടാകാം ഗർത്തം രൂപപ്പെട്ടത് എന്നാണ് കരുതുന്നത്.
സഞ്ചാരികൾ അടക്കം നിരവധി ആളുകൾ എത്തുന്ന സ്ഥലമായാതിനാൽ ഇവിടെ മുന്നറിയിപ്പ് ബോർഡ് സ്ഥാപിച്ചിട്ടുണ്ട്. ആളുകൾക്ക് തത്കാലത്തേക്ക് പ്രവേശനവും നിഷേധിച്ചു.