അവസാനമായി കണ്ടത് 1981ൽ; അപൂർവങ്ങളിൽ അപൂർവമായി കാണപ്പെടുന്ന മരപ്പട്ടിയെ കണ്ടെത്തി…

അപൂർവങ്ങളിൽ അപൂർവമായ വെള്ള നിറത്തിൽ പെട്ട മരപ്പട്ടിയെ കണ്ടെത്തി. ഒഡിഷയിലെ സത്ക്കോസിയ കടുവ സങ്കേതത്തിലാണ് അപൂർവ മരപ്പട്ടിയെ കണ്ടുപിടിച്ചത്. ഇന്ത്യൻ പാം സിവറ്റ് വിഭാഗത്തിൽ പെട്ട വെള്ള നിറത്തിലുള്ള അപൂർവ മരപ്പട്ടിയെ 129 വർഷങ്ങൾക്ക് ശേഷമാണ് കണ്ടെത്തുന്നത്. കടുവ സങ്കേതത്തിൽ നിരീക്ഷണത്തിനായി സ്ഥാപിച്ച ക്യാമറയിലാണ് അപൂർവ മരപ്പട്ടിയുടെ ചിത്രങ്ങൾ പതിഞ്ഞത്.

എങ്ങനെയാണ് മരപ്പട്ടികളിൽ വെള്ള നിറം കാണപ്പെടുന്നത്? ജനിതക വ്യതിയാനം മൂലം ജീവികളിൽ കാണപ്പെടുന്ന അവസ്ഥയാണ് ആൽബിനിസം എന്നറിയപ്പെടുന്നത്. അതായത് മൃഗങ്ങളിൽ പിഗ്മെന്റഷൻ നഷ്ടപെടുന്ന അവസ്ഥ. ഇതുപോലെയുള്ള മറ്റൊരു അവസ്ഥയാണ് ലൂസിസം. പിഗ്മെന്റ് കോശങ്ങളുടെ ഉത്‌പാദനത്തിൽ കുറവുണ്ടാകുന്ന അവസ്ഥ. ആൽബിനിസത്തിൽ പിഗ്മെന്റഷൻ പൂർണമായും ഇല്ലാതെയാകും.

1891ൽ കാണ്ഡമാലിലാണ് ഇതുപോലെയൊരു മരപ്പട്ടിയെ കണ്ടുപിടിച്ചത്. എന്തുതന്നെയാണെങ്കിലും ഇതിന്റെ ഉപവിഭാഗത്തിനായുള്ള അന്വേഷണത്തിന് ഉത്തരവിട്ടിരിക്കുകയാണ് ഗവേഷകർ. സത്ക്കോസിയ സങ്കേതത്തിലുള്ള ഭാഗികമായി ആൽബിനിസം ബാധിച്ചതാണെന്നാണ് നിഗമനം. കാരണം ഇതിന്റെ ഭൂരിഭാഗവും വെളുത്തരോമങ്ങൾ ആണെങ്കിലും ചെവിയുടെ പിൻഭാഗവും തലയ്ക്ക് പിന്നിലായും കറുത്ത നിറത്തിലുള്ള രോമങ്ങളുണ്ട്. ഇതിന് മുമ്പ് കണ്ടെത്തിയ മരപ്പട്ടിയും സമാനമായ രീതിയിൽ സാദൃശ്യമുള്ളവയായിരുന്നു.

ജനിതക വ്യതിയാനം അല്ലെങ്കിൽ കാലാവസ്ഥയും ഭൂമിശാസ്ത്രപരമായ പ്രത്യേകതകളും ജീവികളിലെ നിറവ്യത്യാസത്തിന് കാരണമാകാറുണ്ട്. ഏഷ്യൻ പാം സിവറ്റ് എന്നും ഇത് അറിയപ്പെടാറുണ്ട്. സാധാരണയായി ഇവ നരച്ച നിറത്തിലാണ് കാണപ്പെടുന്നത്. തല മുതലുള്ള ശരീരത്തിന്റെ നീളം ഏകദേശം 53 സെന്റിമീറ്റർ ആണ്. വാലിന്റെ നീളം 48 സെന്റിമീറ്ററും ആണ്. കാണ്ഡമാലിൽ കൂടാതെ രാജസ്ഥാനിൽ ഇവയെ കണ്ടെത്തിയിട്ടുണ്ടെന്ന് പറയുന്നു.

Leave a Reply

Your email address will not be published.