വയസിലൊന്നും കാര്യമില്ല; 102 ാം വയസിലും ചുറുചുറുക്കോടെ നടക്കുന്ന മുത്തശ്ശി…

പ്രായം കൂടുന്തോറും നമുക്കൊക്കെ പേടിയാണ്. തേടിയെത്തുന്ന അസുഖങ്ങൾ തന്നെയാണ് മിക്കവരെയും പേടിപ്പിക്കുന്നത്. എന്നാൽ 102 ാം വയസിലും ചുറുചുറുക്കോടെ ഓടി നടക്കുന്ന അന്നമ്മ ചേടത്തിയെ പരിചയപ്പെടാം. വയസൊക്കെ വെറും നമ്പറാണ് ചേടത്തിയ്ക്ക്. ഈ വയസിലും എട്ട് കിലോമീറ്ററാണ് ദിവസവും നടക്കുന്നത്. ഇരിങ്ങോൾ നാഗഞ്ചേരി മനയ്ക്ക് അടുത്തായാണ് താമസം. അവിടെ നിന്നുള്ള നടത്തം പെരുമ്പാവൂർ ടൗൺ വരെ നടക്കും. അവിടെ നിന്ന് തിരികെ വീട്ടിലേക്കും നടക്കും. ഇതാണ് അന്നമ്മ ചേടത്തിയുടെ ദിവസവും ഉള്ള വ്യായാമം.

അന്നമ്മ ചേടത്തിയോട് സംസാരിച്ചിരിക്കാൻ തന്നെ നല്ല രസമാണെന്നാണ് എല്ലാവരും പറയുന്നത്. ഭർത്താവും നാൾ മക്കളും അടങ്ങുന്നതായിരുന്നു ചേടത്തിയുടെ കുടുംബം. എന്നാൽ ഭർത്താവും മക്കളിൽ ഒരാളും മരണപെട്ടു. ഇരിങ്ങോളി കുഞ്ഞു വീട്ടിൽ സ്വന്തമായി പാചകവും എല്ലാമായി ജീവിച്ചു പോരുകയാണ്. ഇത്ര പ്രായം ആയില്ലേ, എന്തിനാ ഇങ്ങനെ നടക്കുന്നത് എന്ന് ചോദിച്ച് അന്നമ്മ ചേടത്തിയുടെ അടുത്ത് ചെന്നാൽ കേൾക്കാം രസകരമായ മറുപടിയും കേൾക്കാം.

ഡോക്ടർ പറഞ്ഞിട്ടാണ് അന്നമ്മ ചേച്ചിയുടെ നടത്തം. ഷുഗറും പ്രഷറും എല്ലാം ഉണ്ട്. അപ്പോൾ ഡോക്ടറാണ് നടക്കാൻ നിർദ്ദേശിച്ചത്. മാത്രവുമല്ല വീട്ടിലിരുന്നാൽ പലതരം ചിന്തകളാണ്. പുറത്തിറങ്ങി നടന്നാൽ പിന്നെ എല്ലാവരെയും കണ്ട് വർത്തമാനം ഒക്കെ പറഞ്ഞു നാടക്കാലോ എന്നാണ് അന്നമ്മ ചേടത്തി പറയുന്നത്. ചേടത്തിയുടെ ആരോഗ്യത്തിന്റെ രഹസ്യവും നടത്തമാണെന്നാണ് ചേടത്തി പറയുന്നത്. ആ നടത്തം കാണാൻ തന്നെ ഒരു ഭംഗിയാണ്. ചട്ടയും മുണ്ടും ധരിച്ച് കൈയിൽ കുടയും കൂടിയാണ് നടത്തം.

പെരുമ്പാവൂർ വരെയുള്ള നടത്തിനിടയ്ക്ക് ചായക്കടയിൽ നിന്നൊരു ചായയും നാട്ടുകാരോടും ഓട്ടോക്കാരോടുമെല്ലാം കുശലം പറഞ്ഞാണ് നടത്തം. തമാശയും അല്പം കളിചിരിയൊക്കെയായുള്ള ഈ നടത്തം തന്നെയാണ് തന്റെ ആരോഗ്യത്തിന്റെ രഹസ്യം എന്നാണ് അന്നമ്മ ചേടത്തി പറയുന്നത്. തന്റെ വീടും നാടും ചുറ്റുപാടും പിന്നെ ഈ നടത്തവുമില്ല അന്നാമ്മ ചേടത്തിയ്ക്ക് സന്തോഷം തന്നെയാണ്.

Leave a Reply

Your email address will not be published.