ഒരിടവേളയ്ക്ക് ശേഷം ജനപ്രിയ വെബ്സീരീസ് “ചായയും ചർച്ചയും” വീണ്ടും പ്രേക്ഷകരിലേക്ക്….
ചായ മാത്രം ആക്കണ്ട.. കടുപ്പത്തിലൊരു ചർച്ചയും ആകാം.. ചുരുങ്ങിയ കാലം കൊണ്ട് പ്രേക്ഷക പ്രീതി നേടിയ “ചായയും ചർച്ചയും” വെബ് സീരിസ് ഒരിടവേളയ്ക്ക് ശേഷം വീണ്ടും പ്രേക്ഷകരിലേക്ക്. വിനോദവും ഒപ്പം വിജ്ഞാനവും പ്രേക്ഷർക്ക് സമ്മാനിക്കുന്ന Q TV യിലെ വെബ് സീരീസാണ് ചായയും ചർച്ചയും. ചിരിക്കൊപ്പം ചിന്തയും സമ്മാനിക്കുന്ന മലയാളത്തിലെ വളരെ ചുരുക്കം സീരീസുകളിൽ ഒന്നാണ് ഇത്. 12 എപ്പിസോഡുകളാണ് ഇതുവരെ ഇറങ്ങിയിരിക്കുന്നത്. ഗ്രാമപ്രദേശത്തിന്റെ പശ്ചാത്തലത്തിൽ ഒരുക്കിയ ചായക്കടയിലാണ് സീരിസിന്റെ കഥ നടക്കുന്നത്. നർമത്തിൽ ചാലിച്ച മുഹൂർത്തങ്ങളിലൂടെ പുത്തൻ അറിവുകളും ലോക കാര്യങ്ങളും പ്രേക്ഷകർക്ക് മുന്നിൽ എത്തിക്കുക എന്നതാണ് സീരിസിന്റെ ലക്ഷ്യം.
സീരീസുകൾ അരങ്ങു വാഴുന്ന സൈബർ ഇടത്തിൽ വ്യത്യസ്തതയോടെ മുന്നേറുകയാണ് “ചായയും ചർച്ചയും”. ചിരിയും ചിന്തയും ഒപ്പം ഒരുപിടി വിജ്ഞാനവുമാണ് സീരിസ് സമ്മാനിക്കുന്നത്. നർമ്മത്തിലൂടെ വിവരങ്ങൾ പങ്കുവെക്കുന്ന കഥാപാത്രങ്ങളുടെ അഭിനയ മികവും തിരക്കഥയും ഏറെ ശ്രദ്ധ നേടിയിരുന്നു. സീരിസിന്റെ മികവാർന്ന സംവിധാന രീതിയും വെബ് സീരിസിനെ മനോഹരവും വ്യത്യസ്തവുമാക്കുന്നു.
ഓരോ എപ്പിസോഡിലും വ്യത്യസ്ത വിഷയങ്ങളെ കുറിച്ചുള്ള അറിവുകൾ ഹാസ്യരൂപേന പ്രേക്ഷകന് മുന്നിൽ എത്തിക്കുന്നത് തന്നെയാണ് ഈ സീരിസിന്റെ വിജയവും. ഷമില്‍ ബഷീര്‍, ഗായത്രി, ആനന്ദ് മന്മദന്, വൈശാഖ് മുവാറ്റുപുഴ, മന്ന സേവ്യർ എന്നിവരാണ് ഇതിലെ കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്.
ലോകമലയാളിയ്ക്ക് ആസ്വാദനത്തിന്റെ മറുപേരായ ഫ്ളവേഴ്സ് ടിവിയും നൂതന സാങ്കേതിക വിദ്യയുടെ സഹായത്താൽ വസ്തുനിഷ്ഠമായ വാർത്തകൾ പ്രേക്ഷകരിലേക്ക് എത്തിക്കുന്ന ട്വന്റിഫോർ ന്യൂസ് ചാനലിന്റെയും ഭാഗമാണ് Q TV. ഇന്‍സൈറ്റ് മീഡിയ സിറ്റിയുടെ കീഴില്‍ പ്രവര്‍ത്തിയ്ക്കുന്ന Q TV മികച്ച ഇന്‍ഫര്‍മേറ്റീവ് ഡിജിറ്റല്‍ ചാനലാണ്.