ആയിരത്തിയൊന്ന് ഐസ്ക്രീം രുചിക്കൂട്ടുകൾ; ഗിന്നസ് ബുക്ക് റെക്കോർഡിൽ ഇടംനേടിയ വ്യത്യസ്തമായ ഐസ്ക്രീം ഫെസ്റ്റ്

ഐസ്‌ക്രീം ഇഷ്ടമില്ലാത്തവർ ആരാണല്ലേ. അങ്ങനെ പ്രായം ഒന്നും ഐസ്ക്രീമിന് ഒരു വിഷയമേ അല്ല. അത്രമേൽ ആളുകൾക്ക് ഇഷ്ടപെട്ട ഭക്ഷണ വിഭവമാണ് ഐസ്‌ക്രീം. കുട്ടികൾക്ക് ഇതിനോടുള്ള ഇഷ്ടം പറഞ്ഞാലും തീരില്ല. വേനൽക്കാല സായാഹ്നങ്ങൾ മറികടക്കാൻ വിദേശ രാജ്യങ്ങളിൽ ഐസ്ക്രീം ഒരു പ്രധാന ഘടകമാണ്. അവിടുത്തെ ചൂടിനെ അതിജീവിക്കാൻ ഐസ്ക്രീം സഹായിക്കുന്നു. അങ്ങനെ ഐസ്ക്രീം പ്രേമികൾക്കിടയിൽ ശ്രദ്ധ നേടിയ ഫെസ്റ്റ് ആണ് ഇപ്പോൾ അബുദാബിയിൽ നടക്കുന്നത്.

1001 ഫ്‌ളവേറുകളിൽ ഐസ്ക്രീം അവതരിപ്പിച്ചിരിക്കുകയാണ് അബുദാബി യാസ് മാളിലെ ഐസ്ക്രീം ലാബ് പാന്‍ ആന്‍ഡ് ഐസ്. ചോക്‌ളേറ്റും വാനിലയും ബട്ടർസ്കോച്ചും കഴിച്ച് മടുത്തവർക്ക് ഐസ് ക്രീമിന്റെ ആയിരത്തി ഒന്ന് രുചിക്കൂട്ടുകളാണ് ഇവിടെ ഒരുക്കിയിരിക്കുന്നത്. ഇത്രയധികം രുചിക്കൂട്ടുകൾ ഒരുക്കിയതിനാൽ ഇപ്പോൾ ഗിന്നസ്ബുക്ക് റെക്കോർഡും സ്വന്തമാക്കിയിരിക്കുകയാണ് പാന്‍ ആന്‍ഡ് ഐസ് സ്ഥാപനം. രുചിക്കൂട്ടിലെ വ്യത്യസ്ത വിഭവങ്ങൾ തേടി നിരവധി പേരാണ് ഇങ്ങോട്ടേക്ക് എത്തുന്നത്. അബുദാബി ഷോപ്പിംഗ് ഫെസ്റ്റുമായി ചേർന്ന് യുകെയിലെ പാന്‍ ആന്‍ഡ് ഐസ് ബ്രാൻഡാണ് തനതായ റെക്കോർഡ് നിർമ്മിച്ചിരിക്കുന്നത്.

ഐസ്ക്രീം രുചിക്കൂട്ട് തേടി നിരവധി പേരാണ് ഇപ്പോൾ ഇങ്ങോട്ടേക്ക് എത്തുന്നത്. ഏറ്റവും കൂടുതൽ വ്യത്യസ്ത തരം ഐസ്ക്രീം പ്രദർശിപ്പിക്കുക എന്ന പാൻ ആൻഡ് ഐസ് സ്ഥാപനത്തിന്റെ ശ്രമം വിജയകരമായിരിക്കുന്നു. അബുദാബി യാസ് മാളിലെ പോള്‍ കോര്‍ട്ടിൽ ആരംഭിച്ചിരിക്കുന്ന “സമ്മര്‍ ഓഫ് ഐസ്‌ക്രീംസ്” എന്ന ഫെസ്റ്റ് ഓഗസ്റ്റ് 31 വരെ ഉണ്ട്. തങ്ങളുടെ ഇൻസ്റ്റാഗ്രാം പേജിൽ വാർത്തകളും ഫെസ്റ്റിന്റെ അപ്ഡേറ്റസും ഐസ്ക്രീം ഫോട്ടോകളും പോസ്റ്റ് ചെയ്തിട്ടുണ്ട്. ഈ ഐസ്ക്രീം രുചികൾ ആളുകളുടെ ഇഷ്ട വിഭവം ആയി മാറിയിരിക്കുകയാണ്.

Leave a Reply

Your email address will not be published.