“ഈ മെഡൽ ഞങ്ങൾ പങ്കുവെച്ചോട്ടെ?”; കണ്ണ് നനയിക്കുന്ന നിമിഷങ്ങൾക്ക് സാക്ഷ്യം വഹിച്ച് ഒളിമ്പിക്സ് വേദി…

ഒളിമ്പിക്സ് വേദിയിലെ വികാര നിർഭരമായ രംഗങ്ങളാണ് സോഷ്യൽ മീഡിയയിൽ വൈറലായി കൊണ്ടിരിക്കുന്നത്. വൈകാരിക നിമിഷങ്ങളിലൂടെയാണ് കാണികളും മത്സരാർത്ഥികളും പ്രേക്ഷകർ അടക്കം കടന്നുപോയത്. ടോക്കിയോയിലെ ഒളിമ്പിക്സ് വേദിയിൽ ഹൈജമ്പ് നടക്കുകയാണ്. മത്സരിച്ചുകൊണ്ട് ഇരിക്കുന്നത് ഇറ്റലിയുടെ ജിയാൻമാർക്കോ തമ്പേറിയും ഖത്തറിന്റെ മുതാസ് ഈസാ ബാർഷിമും തമ്മിലാണ് കനത്ത പോരാട്ടം. ഇഞ്ചോടിഞ്ച് പോരാട്ടത്തിനൊടുവിൽ ഇരുവരും സ്വന്തമാക്കിയത് തുല്യസ്ഥാനം. 2.37 മീറ്റർ ഉയരത്തിലാണ് രണ്ടുപേരും ചാടിയത്. അവർക്ക് രണ്ടുപേർക്കും വീണ്ടും മൂന്ന് അവസരങ്ങൾ നൽകിയെങ്കിലും ഇതിനു മുന്നേ കുറിച്ച 2.37 മീറ്റർ ഉയരം ചാടി കുറിയ്ക്കാൻ ആർക്കും സാധിച്ചില്ല.

അതുവരെ നടന്നത് മത്സരമെങ്കിൽ പിന്നീട് നടന്നത് ചരിത്രം. ബാർഷിമും തമ്പേറിയും പുരുഷ ഹൈജമ്പിലെ സ്വർണ മെഡൽ പങ്കുവെയ്ക്കാൻ തീരുമാനിച്ചു തീരുമാനിച്ചതോടെ ആർപ്പുവിളികളോടെയാണ് ഗാലറി ഈ തീരുമാനത്തെ വരവേറ്റത്. സോഷ്യൽ മീഡിയയിലും ആഘോഷം തകർക്കുകയാണ്. ലോക കായിക ഇതിഹാസത്തിൽ തന്നെ സ്വർണ ലിപികളാൽ എഴുതി ചേർത്ത മനോഹര നിമിഷം. ഒളിമ്പിക്സിന്റെ ചരിത്രത്തിൽ 109 വർഷത്തിനിടെ ആദ്യമായാണ് ഇങ്ങനെ ഒരു സംഭവം. 1912 ലാണ് ഇതിനു മുമ്പ് സ്വർണമെഡൽ പങ്കുവെച്ചത്.

ഓട്ടവും ചാട്ടവും മത്സരവും മാത്രമല്ല മനുഷ്യത്വവും സൗഹൃദവും സ്പോർട്സ്മാൻ സ്പിരിറ്റിന്റെയെല്ലാം യഥാർത്ഥ മൂല്യങ്ങൾ ഇരുവരും നമുക്ക് സമ്മാനിച്ചത്. ലോകത്തിന് മുന്നിൽ മാതൃകയായ പങ്കുവെക്കലിന്റെ തീരുമാനം ചരിത്രത്തിലേക്കുള്ള ചവിട്ട് പടിയായത്. അവസാന അവസരത്തിനായി ഇരുവരും ഒരുങ്ങുന്നതിനിടെ ഖത്തറിന്റെ മുതാസ് ആണ് എല്ലാവരെയും ഞെട്ടിച്ചുകൊണ്ട് ഞങ്ങൾക്ക് രണ്ടുപേർക്കും സ്വർണമെഡൽ നൽകാമോ എന്ന ചോദ്യം മുന്നോട്ട് വെച്ചത്. ഒളിമ്പിക് ഒഫിഷ്യൽ സമ്മതമറിയിച്ചതോടെ വികാര നിർഭരമായ നിമിഷങ്ങൾക്കാണ് ഈ ലോകം സാക്ഷ്യം വഹിച്ചത്. ഇരുവരും വാരിപുണരുന്ന വീഡിയോ അത്രമേൽ മനോഹരമായിരുന്നു.

ചുരുങ്ങിയ നേരം കൊണ്ടാണ് സോഷ്യൽ മീഡിയ ഈ വീഡിയോ ഏറ്റെടുത്തത്. അതിനുശേഷമുള്ള മുതാസ് ഈസയുടെ വാക്കുകളും ലോകത്തെ സ്പർശിച്ചു എന്നുവേണം പറയാൻ. അദ്ദേഹം കുറിച്ചതിങ്ങനെ “പുറത്തു മാത്രമല്ല ട്രാക്കിലും അദ്ദേഹം എന്റെ ഏറ്റവും അടുത്ത സുഹൃത്താണ്. ഞങ്ങളുടെ രണ്ട് പേരുടെയും സ്വപ്‌നങ്ങൾ യാഥാർഥ്യമാകുന്ന നിമിഷമാണിത്.

Leave a Reply

Your email address will not be published.