കണ്ണ് നനഞ്ഞ്, വാക്കുകൾ ഇടറി കമന്ററി പറയാനാകാതെ; ഇന്ത്യ കൈപിടിയിലൊതുക്കിയ ചരിത്ര നിമിഷത്തിന്റെ വൈറൽ വീഡിയോ…

കണ്ണ് നിറഞ്ഞ്, വാക്കുകൾ ഇടറി കമന്ററി പറയാനാകാതെ വിങ്ങുന്ന സുനിൽ തനേജയും സിദ്ധാർത്ഥ് പാണ്ഡെയുടെയും ദൃശ്യങ്ങളാണ് ഇപ്പോൾ വൈറലായി കൊണ്ടിരിക്കുന്നത്. തിരുത്തുന്നത് വർഷങ്ങളുടെ കടമാണ്. നീണ്ട നാല്പത്തി ഒന്ന് വർഷത്തെ ഇടവേളയ്ക്ക് ശേഷം ചരിത്ര നിമിഷം സ്വന്തമാക്കി ഇന്ത്യൻ ഹോക്കി ടീമുകൾ ടോക്കിയോ ഒളിമ്പിക്സിൽ ഇടംപിടിച്ചത്. എന്നാൽ ഇരട്ടി മധുരമായിരുന്നു ഈ വിജയത്തിന്. പുരുഷന്മാരുടെ മാത്രമല്ല വനിതാ ടീമും ഇത്തവണ ടോക്കിയോ ഒളിമ്പിക്‌സിന്റെ സെമി ഫൈനലിൽ പ്രവേശിച്ചു. അഭിമാനത്തിന്റെ നെറുകെയിൽ നിന്ന് ആഘോഷിക്കുകയായിരുന്നു ഇന്ത്യക്കാർ. കാരണം തിരുത്തി കുറിച്ചത് ഒന്നും രണ്ടും വർഷത്തെ കണക്കല്ല, നീണ്ട നാല്പത്തി ഒന്ന് വർഷത്തെ പഴക്കമാണ്. ഈ വിജയം ഏറെ വൈകാരിക നിമിഷത്തിനാണ് വഴി വെച്ചത്.

അതിൽ വൈറലായ ഒരു വീഡിയോ ഉണ്ട്. കണ്ട് നിൽക്കുന്നവരെ പോലും സന്തോഷത്താൽ കണ്ണീരണിയിക്കുന്ന നിമിഷങ്ങൾ. ഈ അപ്രതീക്ഷിത വിജയം സംഭവിച്ചപ്പോൾ കമന്റർമാരായ സുനിൽ തനേജയും സിദ്ധാർത്ഥ് പാണ്ഡെയും സന്തോഷം കൊണ്ട് വാക്കുകൾ കിട്ടാതെ വിങ്ങി. ഇരുവരുടെയും വൈകാരിക നിമിഷങ്ങൾ ഓരോ ഇന്ത്യക്കാരെന്റേത് കൂടിയായിരുന്നു. രാജ്യമെമ്പാടുമുള്ള കായിക പ്രേമികളും ആർപ്പുവിളികളോടെയും കൈയ്യടികളോടെയുമാണ് ഈ വാർത്തയെ വരവേറ്റത്.

ഒളിംപിക്സിൽ മൂന്ന് തവണ സ്വർണം നേടിയ ഓസ്‌ട്രേലിയയെ തോൽപ്പിച്ചാണ് ഇന്ത്യ സെമിഫൈനലിൽ ഇടംനേടിയത്. റാണി രാംപാലിന്റെ ക്യാപ്റ്റൻസിയിലാണ് ഇന്ത്യ സെമി ഫൈനൽ സ്വപ്നം സാക്ഷാത്കരിക്കുന്നത്. അതേസമയം, ഒളിമ്പിക്സിന്റെ ക്വാർട്ടർ ഫൈനലിൽ പുരുഷ വിഭാഗവും 3-1ന് ഗ്രേറ്റ് ബ്രിട്ടനെ മറികടന്ന് വിജയം സ്വന്തമാക്കിയിട്ടുണ്ട്. ഹോക്കി ഇന്ത്യയുടെ ദേശീയ കായിക വിനോദമായിരുന്നിട്ടും, 1980 മോസ്കോ ഗെയിംസിന് ശേഷം ഇതുപോലൊരു വിജയം ഇന്ത്യ കണ്ടിട്ടില്ല എന്നുവേണം പറയാൻ.

സോഷ്യൽ മീഡിയയും രാജ്യവും ആവേശത്തിലാണ്… ഏറെ പ്രതീക്ഷയിലും…

Leave a Reply

Your email address will not be published.