“കുഞ്ഞുങ്ങൾ ഒളിംപിക്സിൽ പങ്കെടുത്താൽ എങ്ങനെയിരിക്കും?”; നിമിഷനേരം കൊണ്ട് വൈറലായ രസികൻ വീഡിയോ…

ടോക്കിയോ ഒളിമ്പിക്സിൽ നിന്നുള്ള ആവേശകരവും രസകരുമായ വാർത്തകലാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറൽ ആയികൊണ്ടിരിക്കുകയാണ്. കൊവിഡ് വരുത്തിവെച്ച നഷ്ടങ്ങളിൽ വലുതായിരുന്നു കഴിഞ്ഞ വർഷം നടക്കാതെ പോയ ഒളിമ്പിക്സ്. നീണ്ട കാത്തിരിപ്പിനൊടുവിൽ ആണ് ഇപ്പോൾ വീണ്ടും ഒളിമ്പിക്സ് നടക്കുന്നത്. ഗാലറിയിൽ ആൾകൂട്ടം കുറവാണെങ്കിലും ഒട്ടും ആവേശം കുറയാതെയാണ് ഒളിമ്പിക്സ് അരങ്ങേറുന്നത്. പലരും വിജയം നേടി മുന്നേറുമ്പോൾ മറ്റു ചിലർക്കത് നിരാശയുടെ നിമിഷങ്ങളാണ്. ടോക്കിയോ ഒളിമ്പിക്സ് നിന്ന് സന്തോഷകരമായ നിരവധി മുഹൂർത്തങ്ങളും ഉണ്ടായിട്ടുണ്ട്.

ഇതിനിടയിൽ ഞൊടിയിടയിൽ വൈറലായ ഒരു വീഡിയോ ഉണ്ട്. ഒളിമ്പിക്സിൽ വ്യത്യസ്ത ഗെയിമുകളിൽ പങ്കെടുക്കുന്ന കുട്ടികളുടെ രസകരമായ വീഡിയോ ആണ് ഇത്. ഒളിമ്പിക്സിന്റെ പേജിൽ പ്രത്യക്ഷപ്പെട്ട വീഡിയോയ്ക്ക് കിടിലൻ പ്രതികരണം ആണ് ലഭിച്ചിരിക്കുന്നത്. ഒളിമ്പിക്സിൽ കുഞ്ഞുങ്ങൾ പങ്കെടുത്താൽ ഇതായിരിക്കും സംഭവിക്കുക എന്ന രസികൻ ക്യാപ്ഷ്യനോട്‌ കൂടിയാണ് വീഡിയോ പങ്കിട്ടിരിക്കുന്നത്.

വ്യത്യസ്ത ഗെയിമുകൾ പങ്കെടുക്കുന്ന കുട്ടികളെയും വിഡിയോയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ഹൃദയം കവരുന്ന രസകരമായ മുഹൂർത്തങ്ങളോട് കൂടിയ വീഡിയോ ഇതിനോടകം മില്യൺ ആളുകളാണ് കണ്ടിരിക്കുന്നത്. കണ്ടവരെല്ലാം വീഡിയോയ്ക്ക് താഴെ കമന്റുകളുമായി എത്തുകയാണ്. ഈ വീഡിയോ ആളുകളിൽ സന്തോഷവും കൗതുകവും നിറയ്ക്കുന്നു. ഈ വീഡിയോയിലൂടെ ഗെയിം ബുദ്ധിമുട്ടുള്ളതല്ലെന്നുള്ള സന്ദേശം കളിക്കാർക്ക് നൽകുക എന്ന ലക്ഷ്യം കൂടിയുണ്ട്.

ഇത്തവണത്തെ ടോക്കിയോ ഒളിമ്പിക്സിൽ 206 രാജ്യങ്ങൾ പങ്കെടുത്തിട്ടുണ്ട്. അമേരിക്കയിൽ നിന്ന് 603 കളിക്കാരും. ചൈനയാണ് സ്വർണ മെഡൽ നേടുന്നതിൽ ഇപ്പോൾ മുന്നിൽ നിൽക്കുന്നത്. ഇന്ത്യയുടെ മീരാഭായ് വെയ്റ്റ്ലിഫ്റ്റിങ്ങിൽ ഇന്ത്യയ്ക്ക് വേണ്ടി ആദ്യ മെഡൽ സ്വന്തമാക്കി. പിന്നാലെ പി വി സിന്ധുവും ഇന്ത്യയ്ക്ക് വേണ്ടി മെഡൽ സ്വന്തമാക്കി. 20 സ്വർണ്ണ മെഡലുകളുമായി അമേരിക്ക മൊത്തം 57 മെഡലുകൾ നേടിയപ്പോൾ ജപ്പാൻ 17 സ്വർണ്ണ മെഡലുകളുമായി 31 മെഡലുകൾ നേടി.

Leave a Reply

Your email address will not be published.