വീണ്ടും കാണാൻ തോന്നുന്ന നീരജ് മാജിക്; അതിനായി നീരജിനെ പ്രാപ്തനാക്കിയത് ഇവരുടെ കരങ്ങൾ…

ജാവലിൻ ത്രോയിൽ ഇന്ത്യയ്ക്ക് ഗോൾഡ് മെഡൽ നേടി തന്ന നീരജ് ചോപ്രയെ ആഘോഷിക്കുകയാണ് രാജ്യം. എത്ര തവണ റിപ്പീറ്റ് അടിച്ച് കണ്ടാലും വീണ്ടും വീണ്ടും കാണാൻ തോന്നുന്ന നീരജ് മാജിക് എന്നു മാത്രമേ ആ ജാവലിൻ ത്രോയെ വിശേഷിപ്പിക്കാൻ ആകു. തന്റെ രണ്ടാമത്തെ ഉദ്യമത്തിൽ 87.58 മീറ്റർ മുകളിൽ എത്തിച്ച ത്രോയിൽ, അത് ലാൻഡ് ചെയ്യുന്നത് പോലും കാണാതെ ത്രോ കഴിഞ്ഞ ഉടൻ കൈകൾ മുകളിലോട്ട് ഉയർത്തി തിരിഞ്ഞ് നടക്കുന്ന നീരജിന്റെ വീഡിയോ സാമൂഹ്യമാധ്യമങ്ങളിൽ ഏറെ വൈറൽ ആയിരുന്നു. തന്നിലെ കഴിവും ഏറ്റവും മികച്ച ത്രോയാണ് താൻ നടത്തിയതെന്നും ഉറപ്പുള്ള ഒരു കായിക താരത്തിന്റെ കോൺഫിഡൻസ്. കണ്ടിരുന്ന കാണികളെയും ഓരോ ഇന്ത്യക്കാരെയും മുൾമുനയിൽ നിർത്തിയ കിടിലൻ ത്രോ.

നീരജിനെയും നീരജിന്റെ വിജയത്തെയും വാഴ്ത്തിപ്പാടുമ്പോൾ നമ്മൾ അറിയേണ്ട ഒരു പേരുണ്ട്. നീരജിനെ ഇതിന് പ്രാപ്തനാക്കിയ പരിശീലകന്റെ… നീരജ് ചോപ്രയിലെ ജാവലിൻ താരത്തെ കണ്ടെത്തിയതിൽ ഇന്ത്യൻ പരിശീലകർക്കും സ്പോർട്സ് അതോറിറ്റി ഓഫ് ഇന്ത്യയ്ക്കും വലിയ പങ്കുണ്ടെന്നുള്ള വസ്തുത മുന്നിലുണ്ടെങ്കിലും എടുത്ത് പറയേണ്ട വേറെയും പേരുകളുണ്ട്. സ്വർണത്തിളക്കത്തിലേക്ക് നീരജിനെ പ്രാപ്‌തനാക്കിയ വിദേശ പരിശീലകരുടെ കരങ്ങൾ. നീരജിനായി ഇവരെ നൽകിയതിന്റെ പിന്നിൽ പ്രവർത്തിച്ചതും അത്‍ലറ്റിക് ഫെഡറേഷൻ ഓഫ് ഇന്ത്യയുടെ നീക്കങ്ങളാണ്.

ആരൊക്കെയാണ് ആ പരിശീലകർ:-

ഒന്നാമത്തെയാൾ ഓസ്‌ട്രേലിയക്കാരൻ ഗാരി കാൽവർട്ടിനാണ്. ആദ്യം നീരജിനെ പരിശീലിപ്പിക്കാൻ ഇന്ത്യയിലേക്ക് വരാൻ അദ്ദേഹം വിസമ്മതിച്ചെങ്കിലും നീരജിന്റെ പ്രകടന വീഡിയോ കണ്ടതോടെ സമ്മതം മൂളുകയായിരുന്നു. പിന്നീട് കാൽവർട്ടിന്റെ പരിശീലനത്തിൽ നിരവധി നേട്ടങ്ങൾ നീരജ് സ്വന്തമാക്കി. അങ്ങനെയാണ് 2016 ൽ ലോക ജൂനിയർ ചാംപ്യൻഷിപ്പിൽ നീരജ് സ്വർണം സ്വന്തമാക്കിയത്. 2017 ചൈനീസ് ജാവലിൻ ത്രോ ടീമിന്റെ പരിശീലകനായി അദ്ദേഹം പോയി. 2018 ൽ അദ്ദേഹം മരണമടയുകയും ചെയ്തു. നീരജിന്റെ ഏറെ ദുഃഖത്തിലാഴ്ത്തി സംഭവമായിരുന്നു അത്.

പിന്നീട് കാൽവർട്ടിന് പകരമായി വന്ന നീരജിന്റെ പരിശീലകനാണ് ഉവേ ഹോൻ. ജർമൻ ഇതിഹാസം ഉവേയുടെ കീഴിലായിരുന്നു പിന്നീടുള്ള നീരജിന്റെ പരിശീലനം. അതിൽ നീരജ് വിജയം കാണുകയും റെക്കോർഡുക ൾ സ്വന്തമാക്കുകയും ചെയ്തു. ചരിത്രത്തിലാദ്യമായി ജാവലിൻ ത്രോയിൽ മീറ്ററിലധികം ദൂരം സ്വന്തമാക്കിയ താരമാണ് ഉവേ ഹോൻ. അദ്ദേഹത്തിന്റെ കീഴിലുള്ള ശിക്ഷണം നീരജിനെ അത്രമേൽ പ്രാപ്തനാക്കി എന്ന് വേണം പറയാൻ. ഏഷ്യൻ ഗെയിംസിലും കോമൺവെൽത്ത് ഗെയിംസിലും നീരജ് സ്വർണം കരസ്ഥമാക്കി. അങ്ങനെ ഏറ്റവും അവസാനം നീരജിന്റെ പരിശീലകനായി എത്തിയത് ബയോ മെക്കാനിക്സ് വിദഗ്ധൻ ഡോ. ക്ലോസ് ബാർട്ടനീറ്റ്സ് ആണ്.

Leave a Reply

Your email address will not be published.