132 രാജ്യങ്ങളിൽ ഡെൽറ്റ വകഭേദം; എന്തുകൊണ്ട് ഡെൽറ്റ വകഭേദം വ്യാപനശേഷിയുള്ള വൈറസ് ആയി…

കൊവിഡ് ഭീതിയിലാണ് നമ്മൾ. എത്രതന്നെ ശ്രദ്ധിച്ചാലും വരുത്തുന്ന ചെറിയ അശ്രദ്ധകളിൽ നിന്ന് പോലും രോഗം പിടിപെടുന്നുണ്ട്. ഇപ്പോൾ നിലവിൽ പടർന്നു കൊണ്ടിരിക്കുന്ന ഡെൽറ്റ വകഭേദവും ആശങ്ക പരത്തുന്നുണ്ട്. അതുകൊണ്ട്‌ അതീവ ശ്രദ്ധയോടെ മുന്നേറിയെ മതിയാകു. ലോകത്തിലെ 132 ലധികം രാജ്യങ്ങളിൽ ഇപ്പോൾ ഡെൽറ്റ വകഭേദം റിപ്പോർട് ചെയ്തു കഴിഞ്ഞു. മുൻ വകഭേദങ്ങളെ അപേക്ഷിച്ച് വ്യാപന ശേഷി കൂടുതലാണ് ഡെൽറ്റ വകഭേദത്തിന് എന്നത് എന്നത് വളരെ ഗൗരവമേറിയ വിഷയമാണ്. അതുതന്നെയാണ് വാക്സിൻ സ്വീകരിച്ചവർ മാസ്ക് വെക്കേണ്ട ആവശ്യമില്ല എന്ന നയത്തിൽ നിന്ന് മിക്ക രാജ്യങ്ങളും പിന്മാറാൻ കാരണം.

എന്തുകൊണ്ടാണ് ഡെൽറ്റ വകഭേദം ഇത്രയധികം വ്യാപനശേഷിയുള്ള വൈറസ് ആയി മാറിയത്. ഏറ്റവും പുതിയ റിപ്പോർട് പ്രകാരം യഥാര്‍ഥ കൊറോണ വൈറസിനേക്കാൾ 120 മടങ്ങ് അധികം വൈറല്‍ ലോഡ് രോഗികളില്‍ ഉണ്ടാക്കാൻ ഡെൽറ്റ വകഭേദത്തിന് സാധിക്കും. അതുകൊണ്ട് തന്നെയാണ് ഈ ഡെൽറ്റ വൈറസ് ഭീകരകാരിയാകുന്നത്. ഡെൽറ്റ വകഭേദത്തിനെ കുറിച്ച് നിരവധി പഠനങ്ങൾ ഇപ്പോഴും നടക്കുന്നുണ്ട്.

കൊവിഡ് ഡെൽറ്റ ശരീരത്തിൽ പ്രവേശിച്ചാൽ നാല് ദിവസത്തിനുള്ളിൽ രോഗലക്ഷണങ്ങൾ കണ്ടുതുടങ്ങും. സാധാരണ വൈറസ്‌ രോഗബധിതരിൽ ഏഴ് ദിവസമാണ് നിലനിന്നിരുന്നത്. രോഗിയിൽ കാണപ്പെടുന്ന വൈറൽ ലോഡിന്റെ തോത് രോഗത്തിന്റെ തീവ്രതയെയും വൈറസിന്റെ വ്യാപനസാധ്യതയെയും ബാധിക്കുന്നു. ഒരാളിൽ ഡെൽറ്റ വകഭേദമാണ് പ്രവേശിച്ചതെങ്കിൽ സാധാരണ വൈറസിനേക്കാൾ വേഗത്തില്‍ ഇത് ശരീരത്തിൽ പെരുകും. അതുകൊണ്ടാണ് രോഗിയെ ഡെൽറ്റ വൈറസ് രോഗിയെ സങ്കീർണമായി ബാധിക്കുന്നത്. വാക്സിൻ എടുത്തതിന് ശേഷവും ഒരാൾക്ക് രോഗം പിടിപെടാൻ സാധ്യത ഡെൽറ്റ വൈറസിൽ നിന്നാണ്.

Leave a Reply

Your email address will not be published.