കൊവിഡ് രോഗികളിലെ ഹൃദ്രോഗം; എന്തെല്ലാം ശ്രദ്ധിക്കണം…

കൊവിഡിനൊപ്പമുള്ള അതിദുഷ്കരമായ കാലഘട്ടത്തിലൂടെയാണ് നമ്മൾ കടന്നുപോയികൊണ്ടിരിക്കുന്നത്. കൊവിഡിൽ നിന്ന് മുക്തി നേടിയവർ പോലും ദീർഘകാല പാർശ്വഫലങ്ങളിൽ വലയുകയാണ്. ശ്വാസകോശ സംബന്ധമായ രോഗങ്ങൾ പിടിപെടുന്നവർ നിരവധിയാണ്. ശ്വാസകോശത്തെ മാത്രമല്ല ഹൃദയത്തെയും കരളിനെയും വരെ ബാധിക്കുന്ന രോഗങ്ങൾ ഉണ്ട്. മുമ്പ് രോഗലക്ഷണങ്ങളോ രോഗമോ ഇല്ലാത്തവർക്ക് വരെ കൊവിഡിന് ശേഷം ഇതുപോലെയുള്ള രോഗങ്ങൾ പിടിപെടുന്നുണ്ട്. ഹൃദയ സംബന്ധമായ പ്രശ്നങ്ങൾ ബാധിക്കുന്നവരും നിരവധിയാണ്. നെഞ്ച് വേദന, ഹൃദയ സ്തംഭനം, ഹൃദയത്തിൽ രക്തം കട്ടപിടിക്കൽ, നെഞ്ചിടുപ്പിലെ വർധനവ് എന്നിവയാണ് റിപ്പോർട്ട് ചെയ്യപ്പെടുന്നുണ്ട്.

അതുകൊണ്ട് കൊവിഡ് പിടിപെട്ടവർ ആറ് മാസം കൂടുമ്പോൾ ഹൃദയ പരിശോധന നടത്തണമെന്നാണ് ആരോഗ്യ വിദഗ്ധരുടെ നിർദ്ദേശം. എന്താണ് കൊവിഡിന് ശേഷം ഇതുപോലെയുള്ള രോഗങ്ങൾ പിടിപെടാനുള്ള കാരണം…

കൊവിഡ് പിടിപെടുന്നതിനെ തുടർന്ന് ശരീരത്തിലുണ്ടാകുന്ന ഉയർന്ന പഴുപ്പാണ് ഹൃദ്രോഗ പ്രശ്നങ്ങൾക്ക് കാരണമാകുന്നത്. കൊവിഡ് വൈറസ് ശരീരത്തിനകത്തേക്ക് പ്രവേശിക്കുമ്പോൾ ശരീരത്തിനകത്തെ വൈറസുമായുള്ള പ്രതിരോധ പ്രവർത്തനത്തിൽ ശരീരത്തിനകത്തെ ആരോഗ്യകരമായ കോശങ്ങൾക്ക് നാശം സംഭവിക്കുന്നു. ഇതാണ് പിന്നീട് ഹൃദ്രോഗങ്ങൾക്ക് വഴിവെക്കുന്നത്. കൊവിഡ് പിടിപെട്ട് മാസങ്ങൾക്ക് ശേഷമാകാം ചിലപ്പോൾ രോഗലക്ഷണങ്ങൾ കണ്ടു തുടങ്ങുന്നത്. കുറച്ച് ദൂരം നടക്കുമ്പോഴേക്കും കിതപ്പ് അനുഭവപ്പെടുക, ശ്വാസം മുട്ടൽ തുടങ്ങിയവ എല്ലാം ലക്ഷണങ്ങൾ ആണെങ്കിലും എല്ലാം ചിലപ്പോൾ ഗുരുതരമാകണമെന്നില്ല.

നിലവിലെ കൊവിഡ് മുക്തരിൽ പത്തിൽ ആറ് പേർക്കും ഹൃദ്രോഗ പ്രശ്നങ്ങൾ ഉണ്ടെന്നാണ് റിപ്പോർട്ടുകൾ. തുടക്കത്തിലെ രോഗനിർണയവും ചികിത്സയും രോഗത്തിന്റെ സങ്കീർണത കുറയ്ക്കും. അതുകൊണ്ട് തന്നെ ആറ് മാസം കൂടുമ്പോൾ പരിശോധനകൾ നടത്തുന്നത് നല്ലതായിരിക്കും. നേരത്തെ മറ്റുരോഗങ്ങൾക്ക് ചികിത്സ തേടുന്നവരും കൂടുതൽ ശ്രദ്ധിക്കുക. ഭക്ഷണ ശീലങ്ങളിലും ശ്രദ്ധ പുലർത്തുക.

Leave a Reply

Your email address will not be published.