ലോക ജനസംഖ്യയുടെ 12 ശതമാനം “ലെഫ്റ്റ് ഹാൻഡേർസ്”; അറിയാം ലെഫ്റ്റ് ഹാൻഡേർസിനെ കുറിച്ച്…

ഇന്ന് ഇന്റർനാഷണൽ ലെഫ്റ്റ് ഹാൻഡേർസ് ഡേ ആണ്. എല്ലാവർഷവും ഓഗസ്റ്റ് പതിമൂന്നിനാണ് ഇടംകയ്യന്മാരുടെ ദിവസമായി ആചരിക്കുന്നത്. ഗ്ലോബൽ ജനസംഖ്യയുടെ 10-12 ശതമാനത്തോളം ലെഫ്റ്റ് ഹാൻഡേർസ് ആണ് എന്നാണ് കണക്കുകൾ. അതുകൊണ്ട് തന്നെ അവരുടെ വ്യത്യസ്തതയെ ആഘോഷിക്കാനും അംഗീകരിക്കാനുമാണ് ഈ ദിവസം ആചരിക്കുന്നത്. തലച്ചോറിന്റെ ഘടനയിലുള്ള പ്രത്യേകതകൾ കാരണമാണ് ചിലർ ഇടംകയ്യന്മാർ ആകുന്നത്. ഇവർക്ക് തലച്ചോറിന്റെ രണ്ട് ഭാഗങ്ങളിൽ നിന്നും കൂടുതൽ വിവരങ്ങൾ ശേഖരിക്കാൻ സാധിക്കുമെന്നാണ് വിദഗ്ധരുടെ അഭിപ്രായം.

നമ്മളെല്ലാം കുഞ്ഞിലെ കേട്ടു വളർന്ന കാര്യമാണ് ഇടംകയ്യന്മാർ മിടുക്കന്മാരും ബുദ്ധിയുള്ളവരുമാണെന്നുള്ള കാര്യം. അവർ തലച്ചോറിന്റെ വലതുഭാഗമാണ് കൂടുതലായും ഉപയോഗിക്കുന്നത്. നമുക്കറിയാവുന്ന പോലെ മനുഷ്യ ശരീരം ക്രോസ്സ് വയേർഡ് ആണ്. അതായത് തലച്ചോറിന്റെ ഇടതുവശം ശരീരത്തിന്റെ വലതു ഭാഗത്തെയും തലച്ചോറിന്റെ ഇടതുഭാഗം ശരീരത്തിന്റെ വലതു വശത്തേയും നിയന്ത്രിക്കുന്നു. അതിനാൽ, ഇടംകൈയ്യൻമാർ തലച്ചോറിന്റെ വലതുവശം വലതു കൈയ്യന്മാരെക്കാൾ കൂടുതൽ ഉപയോഗിക്കുന്നു.

ലെഫ്റ്റ് ഹാൻഡേർസ് കായിക ഇനങ്ങളിൽ മുന്നിലാണ് എന്നാണ് പൊതുവെ പറയാറ്. ബേസ്ബോൾ, ബോക്സിംഗ്, ഫെൻസിംഗ്, ടെന്നീസ് തുടങ്ങിയ ഗെയിമുകളിൽ ഇടംകയ്യന്മാർ നേട്ടമുണ്ടാക്കാറുണ്ട് എന്നും പറയാറുണ്ട്. മറ്റൊരു രസകരമായ വസ്തുത എന്തെന്നാൽ ഇടം കയ്യന്മാർ കീബോർഡിൽ ഇടത് കൈയ്യ് ഉപയോഗിച്ച് ഏകദേശം 3000 വാക്കുകൾ ഇംഗ്ളീഷിൽ ചെയ്യുമ്പോൾ റൈറ്റ് ഹാൻഡേർസിന് 300 വാക്കുകളാണ് ടൈപ്പ് ചെയ്യാൻ സാധിക്കുന്നത്. ഒന്ന് ആലോചിച്ച് നോക്ക് കീബോർഡിൽ ഇടത് വശത്താണ് ഏറ്റവും കൂടുതൽ അക്ഷരങ്ങൾ ഉള്ളത്. ഇടത് കയ്യന്മാർക്ക് കൂടുതലായി മൾട്ടി ടാസ്‌കേർസ് ആയിരിക്കും എന്നാണ് പറയുന്നത്.

ഐഎഫ്എൽ സയൻസ് 2300 ലധികം ആളുകളിൽ നടത്തിയ പഠനത്തിൽ ഇടതുകയ്യന്മാർ ഗണിതത്തിൽ മിടുക്കരായിരിക്കുമെന്നാണ് പറയുന്നത്. വളരെ ബുദ്ധിമുട്ടുള്ള ചോദ്യങ്ങൾ പോലും ഇവർക്ക് എളുപ്പത്തിൽ സോൾവ് ചെയ്യാൻ സാധിക്കും.

Leave a Reply

Your email address will not be published.