“ഇന്ത്യയിലെ ഒരു വനിതാ മാസികയിൽ ഇത്തരത്തിൽ ഒരു കവർ ഫോട്ടോ വന്നതിൽ അഭിമാനം”; വൈറലായൊരു ഫോട്ടോ…

കാഴ്ചകൾ കൊണ്ടും കാഴ്ചപ്പാടുകൾ കൊണ്ടും വ്യത്യസ്തമായിരിക്കുകയാണ് ഫെമിന ഇന്ത്യ മാഗസീനിൽ പുതുതയിൽ വന്ന കവർ ഫോട്ടോ. അത് തന്നെയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിലെ ചർച്ച വിഷയവും. വനിതാ മാഗസീൻ കാഴ്ചപ്പാടുകളെ പൊളിച്ചടുക്കുന്നവയാണ് ഏറ്റവും പുതിയ കവർ ഫോട്ടോ. ആളുകൾ ഇങ്ങേനെയും വനിതാ മാഗസിനുകൾ കാണാൻ ആഗ്രഹിക്കുന്നു എന്നതിന് ഒരു ഉദാഹരണം.

ശക്തമായ സന്ദേശം നൽകുന്ന അതിശക്തമായൊരു കവർ. വർഷങ്ങളായി വനിതാ മാഗസിനുകൾ പിന്തുടർന്ന് വരുന്ന സ്റ്റീരിയോടൈപ്പുകളിൽ നിന്ന് വ്യത്യസ്തമായി മൂന്ന് ശ്കതരായ വനിതകളാണ് കവർ ചത്രങ്ങളിൽ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. ഇന്ത്യൻ ആർമി, നേവി, എയർഫോഴ്സ് എന്നിവിടങ്ങളിൽ നിന്നുള്ള മൂന്ന് സ്ത്രീകളാണ് കവർ ചിത്രത്തിൽ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. ‘നമ്മുടെ സ്വാതന്ത്ര്യത്തിന്റെ സംരക്ഷകർ’ എന്ന് തലക്കെട്ടോടെ പ്രസിദ്ധീകരിച്ച ഫോട്ടോ ഇപ്പോൾ സോഷ്യൽ മീഡിയയിൽ താരമാണ്. പൊതുവെ പ്രസിദ്ധീകരിച്ച് കണ്ടിട്ടുള്ള ഭക്ഷണം പാകം ചെയ്യുക, കുട്ടികൾക്ക് ഭക്ഷണം നൽകുക, വീട്ടുകാരെ പരിപാലിക്കുക തുടങ്ങി പിന്തുടർന്ന് വന്ന ഫോട്ടോ സ്റ്റൈലുകളെല്ലാം ഭേദിച്ചാണ് ഫെമിനയുടെ ഏറ്റവും പുതിയ കവർ ഫോട്ടോ മുന്നേറുന്നത്.

വീട്ടിലും അടുക്കളയിലും മാത്രമല്ല സായുധ സേനയിലും സ്ത്രീകൾ കൂടുതൽ കരുത്ത് പ്രാപിച്ചു കഴിഞ്ഞു. അതിൽ നിരവധി അംഗീകാരങ്ങൾ ലഭിച്ചവരും ഇപ്പോൾ സ്ത്രീകൾ മുന്നിലുണ്ട്. ഇന്ത്യയിലെ ഒരു വനിതാ മാസികയിൽ ഇത്തരത്തിൽ ഒരു കവർ കാണുക എന്നത് വളരെ അപൂർവമാണ്. പലപ്പോഴും ബോളിവുഡിൽ നിന്നുള്ള പ്രമുഖരും സമ്പന്നരുമായ ആളുകളെ മാത്രമാണ് മിക്കപ്പോഴും കവർ പേജുകളിൽ പ്രത്യക്ഷപ്പെടുന്നത്.

പ്രചോദനകരമായ ഈ മാറ്റത്തിന് നിരവധി അഭിനന്ദങ്ങളാണ് മാസികയെ തേടിയെത്തുന്നത്. ചിത്രത്തിന് താഴെ ഫെമിന ഇന്ത്യ മാഗസിൻ കുറിച്ചതിങ്ങനെ:

കരസേനയിലെയും നാവികസേനയിലെയും വ്യോമസേനയിലെയും വനിതകളെ ഞങ്ങളുടെ മാഗസിനിൽ കവർ ഫോട്ടോയിൽ അവതരിപ്പിക്കുന്നതിൽ ഞങ്ങൾ വിനീതരും അഭിമാനികളുമാണ്. ലെഫ്റ്റനന്റ് കേണൽ അനില ഖത്രി, സർജൻ റിയർ അഡ്മിറൽ ഷീല സാമന്ത മത്തായി, വിംഗ് കമാൻഡർ ഖുശ്ബു ഗുപ്ത എന്നിവരെയാണ് കവർ ചിത്രത്തിൽ അവതരിപ്പിച്ചിരിക്കുന്നത്. നമുക്കിടയിൽ ശക്തരായ സ്ത്രീകൾ ഇനിയും ഒരുപാട് ഉണ്ട്. നമുക്കിടയിലെ ലക്ഷക്കണക്കിന് പെൺകുട്ടികൾക്ക് അവരുടെ സ്വപ്നങ്ങളെ പിന്തുടരാനും പരിപാലിക്കാനും ഇതൊരു പ്രചോദനമാകുമെന്ന് പ്രതീക്ഷിക്കുന്നു.

ഇന്ത്യയുടെ 75 -ആം സ്വാതന്ത്ര്യദിനം ആഘോഷിക്കാൻ തയ്യാറെടുക്കുമ്പോൾ ഇവരെയെല്ലാം ഫെമിന അഭിവാദ്യം ചെയ്യുന്നു.

Leave a Reply

Your email address will not be published.