നിരന്തര അഗ്നിപർവത വിസ്ഫോടനം; 100 അടി ഉയരം വർധിച്ച് എറ്റ്ന അഗ്നിപർവതം…

യൂറോപ്പിലെ ഏറ്റവും പൊക്കമുള്ളതും സജീവവുമായ അഗ്നിപർവതമാണ് മൗണ്ട് എറ്റ്ന. ഇറ്റലിയിലെ സിസിലിയിലാണ് ഈ അഗ്നിപർവതം സ്ഥിതി ചെയ്യുന്നത്. സജീവമായ പർവതമാണ് ഇതെങ്കിലും ഇപ്പോൾ ഈ അഗ്നിപർവതം നിർത്താതെ ക്ഷോഭിക്കുകയാണ്. ഇങ്ങനെ ഇടതടവില്ലാതെ ക്ഷോഭിക്കുന്നത് കൊണ്ട് ലാവ പുറത്തേക്ക് വന്നുകൊണ്ടിരിക്കുകയാണ്. ഇങ്ങനെ നിർത്താതെയുള്ള ലാവ പ്രവാഹം കാരണം എറ്റ്ന അഗ്നിപർവതത്തിന്റെ പൊക്കം ആറ് മാസം കൊണ്ട് 100 അടിയാണ് വർധിച്ചിരിക്കുന്നത്. ഈ വർഷത്തെ മാത്രം കണക്കെടുക്കുകയാണെങ്കിൽ അൻപത് തവണയാണ് ഈ അഗ്നിപർവതം വിസ്ഫോടനം നടത്തിയിരിക്കുന്നത്.

ഉപഗ്രഹങ്ങളിൽ നിന്ന് പകർത്തിയ ചിത്രങ്ങളിൽ നിന്നാണ് ഈ കാര്യം സ്ഥിരീകരിച്ചത്. നിരന്തരമായുള്ള ഈ സ്ഫോടനം കൂടുതൽ അപകടങ്ങളൊന്നും ഉണ്ടാക്കിയിട്ടില്ല. ഈ പ്രദേശത്ത് അതികം ആളുകളോ പാർപ്പിടങ്ങളോ ഇല്ല. പക്ഷെ ആളപായം കുറവാണെങ്കിലും ഗുരുതരമായ പരിസ്ഥിതി പ്രശ്നങ്ങളും സാമ്പത്തിക പ്രശ്നങ്ങളും ഇതുമൂലം രാജ്യം അനുഭവിക്കുന്നുണ്ട്. പർവതത്തിൽ നിന്നുള്ള നിരന്തരമായ അഗ്നിപർവത സ്ഫോടനം മൂലം ഉണ്ടാകുന്ന ചാരവും പൊടിപടലങ്ങളും കാരണം നഗരവാസികൾ പൊറുതിമുട്ടിയിരിക്കുകയാണ്. ഇവ നീക്കം ചെയ്യാൻ തന്നെ വൻതുകയാണ് ചെലവാകുന്നത്.

അഗ്നിപർവതം ഒറ്റത്തവണ പൊട്ടിത്തെറിച്ചാൽ ഉണ്ടാകുന്ന മാലിന്യം നീക്കം ചെയ്യാൻ തന്നെ ഒരു മില്യൺ യൂറോയാണ് ചെലവാകുന്നത്. പക്ഷെ മാലിന്യം നീക്കം ചെയ്യുന്നത് കൊണ്ട് മാത്രം പ്രശ്നങ്ങൾക്ക് പരിഹാരമാകുന്നില്ല.

സിസിലിയെ പ്രധാന നഗരമായ ഗിയാറെയിൽ മാത്രം രണ്ടര കോടിയോളം ചാരം പതിച്ചിട്ടുണ്ടെന്നാണ് റിപ്പോർട്ടുകൾ. ഇത്രയും ചാരം നീക്കം ചെയ്യാൻ വൻതുക ചെലവാകുമെന്നതിനാൽ സർക്കാർ പ്രതിസന്ധിയിലായിരിക്കുകയാണ്. പതിനൊന്നായിരം അടി ഉയരത്തിലാണ് എറ്റ്ന അഗ്നിപർവതം ഉള്ളത്. അതിൽ ഏറ്റവും മുകളിലെ രണ്ട് കിലോമീറ്ററോളം ഉയരത്തിലാണ് ലാവ ഉള്ളത്. ഈ ലാവയും അതിൽ നിന്നുണ്ടാകുന്ന അവശിഷ്ടങ്ങളും സാധാരണയുള്ളതല്ല എന്നാണ് പറയുന്നത്. ഇതിൽ ഭൂഗർഭ മേഖലയിലെ വാതകങ്ങളും ഉൾപ്പെട്ടിട്ടുണ്ട്.

Leave a Reply

Your email address will not be published.