പാലത്തിന് മുകളിൽ നിന്ന് ആത്മഹത്യ ചെയ്യുന്ന നായ്ക്കൾ; ഇതുവരെ ചാടിയത് 700 എണ്ണം…

ഈ ലോകത്ത് സൂയിസൈഡ് പോയിന്റ്റ് എന്നറിയപ്പെടുന്ന നിരവധി സ്ഥലങ്ങളുണ്ട്. ആളുകളെ ആത്മഹത്യ ചെയ്യാൻ പ്രേരിപ്പിക്കുന്ന അല്ലെങ്കിൽ ആളുകൾ ആത്മഹത്യ ചെയ്യാൻ എത്തുന്ന സ്ഥലങ്ങളെയാണ് സൂയിസൈഡ് പോയ്ന്റ്സ് എന്ന് വിളിക്കുന്നത്. ആളുകൾ ആത്മഹത്യ ചെയ്യാൻ സാധ്യതയുള്ളത് കൊണ്ട് തന്നെ വളരെ ജാഗ്രതയിലാണ് ഈ സ്ഥലങ്ങളിൽ ആളുകളെ പ്രവേശിപ്പിക്കുന്നത്. ചില സ്ഥലങ്ങൾ കാണുമ്പോൾ ആത്മഹത്യ ചെയ്യാൻ തോന്നുക മനുഷ്യരിൽ നമ്മൾ കേട്ടിട്ടുണ്ട്. എന്നാൽ നായകൾക്ക് ഇങ്ങനെ ഒരു പ്രവണത ഉണ്ടാകുന്നത് ആലോചിച്ച് നോക്കു… എവിടെയാണ് അങ്ങനെയൊരു സ്ഥലമെന്നല്ലേ…

സ്കോട്‌ലന്‍ഡിലെ വെസ്റ്റ് ഡണ്‍ബാര്‍ട്ടൻഷെയര്‍ മേഖലയിലെ ഓവർടൗൺ ബ്രിഡ്ജ് എന്ന പാലത്തിലാണ് നായകൾ ആത്മഹത്യ ചെയ്യാൻ എത്തുന്നത്. ഈ വിചിത്ര പാലത്തെ കുറിച്ച് പറഞ്ഞാൽ വിശ്വസിക്കാൻ പ്രയാസമാണ്. ഈ പാലത്തിൽ നിന്ന് നായകൾ ചാടി ആത്മഹത്യ ചെയ്യുന്നെന്ന് പറഞ്ഞാൽ തന്നെ പലരും വിശ്വസിക്കില്ല. പക്ഷെ സംഭവം ഉള്ളതാണ്.

കണക്കുകൾ പ്രകാരം 1950 നു ശേഷം ഈ പാലത്തിൽ നിന്ന് കൊക്കയിലേക്ക് ഏകദേശം എഴുന്നൂറോളം നായകൾ ചാടിയിട്ടുണ്ട്. ഇതിൽ അറുന്നൂറോളം നായ്ക്കൾ പരിക്കുകളൊടെ രക്ഷപെടുകയും അമ്പതിലധികം നായകൾ മരണപ്പെടുകയും ചെയ്തു. ഇത് കേൾക്കുമ്പോൾ എല്ലാവർക്കും സ്വാഭാവികമായി തോന്നുന്ന ചോദ്യമുണ്ട്. എന്തുകൊണ്ടാണ് നായ്ക്കൾക്ക് മാത്രം ഈ പാലത്തിന് മുകളിൽ നിന്ന് ചാടാൻ തോന്നുന്നു എന്ന്. പക്ഷെ ഇതിന് വ്യക്തമായൊരു ഉത്തരമില്ല. സ്വാഭാവികമായും ഇങ്ങനെ ഒരു സാഹചര്യത്തിൽ പരക്കാൻ സാധ്യതയുള്ള എല്ലാ കഥകളും ഈ പാലത്തെ ചുറ്റിപറ്റി പറയുന്നുണ്ട്.

1985 ലാണ് പാലം പണികഴിപ്പിച്ചത്. പക്ഷെ 1950 നു ശേഷമാണ് ഇതുപോലെയുള്ള സംഭവങ്ങൾ റിപ്പോർട് ചെയ്യുന്നത്. അതുകൊണ്ട് തന്നെ ഈ പാലത്തിന് നായ്ക്കളുടെ ആത്മഹത്യ പാലമെന്ന പേരും ഉണ്ട്. ഇനി ഇതിനെ ചുറ്റിപറ്റിയുള്ള രസകരമായ കഥകളെ പറ്റി നോക്കാം…

അതിൽ ഏറ്റവും പ്രചാരത്തിലുള്ള കഥയാണ് ലേഡി ഓഫ് ഓവർടൺ എന്ന പ്രേതത്തെ കുറിച്ച്.. ഏകദേശം അഞ്ഞൂറ് വർഷം മുമ്പ് അവിടെ ഒരു സ്ത്രീ ജീവിച്ചിരുന്നു. ഇവരുടെ പ്രിയപ്പെട്ട നായ വിടപറഞ്ഞിതിന്റെ വേദന സഹിക്ക വയ്യാതെ ഇവർ ആത്മഹത്യ ചെയ്‌തെന്നാണ് പറയപ്പെടുന്നത്. ഇവരുടെ ആത്മാവാണ് ഈ നായ്ക്കളെ ആത്മഹത്യ ചെയ്യാൻ പ്രേരിപ്പിക്കുന്നത് എന്നാണ് ഇവിടുത്തുകാരുടെ വിശ്വാസം.

ഈ വിശ്വാസത്തെ അവിശ്വസിക്കുന്നവരും ഇവിടെ ഉണ്ട്. ഇവിടുത്തെ ഓവർടൺ ബംഗ്ലാവിലെ ഇപ്പോഴത്തെ അവകാശി ഇങ്ങനെ ഒരു കഥയെ പൂർണമായും തള്ളിക്കളയുകയാണ്. അദ്ദേഹം മുന്നോട്ട് വെക്കുന്ന വാദം ഇതാണ്. ഈ പാലത്തിന് താഴെയുള്ള മലയിടുക്കുകളിൽ നിന്നുള്ള ഗന്ധം നായ്ക്കളെ ആകർഷിക്കുന്ന ഒന്നാണ്. ഈ ഗന്ധം മൂക്കിൽ എത്തുമ്പോൾ നിയന്ത്രിക്കാൻ ആകാതെയാണ് നായ്ക്കൾ പാലത്തിന്റെ മുകളിൽ നിന്ന് എടുത്ത് ചാടുന്നത്.

ഇതുമാത്രമല്ല ഇനിയും നിരവധി കഥകൾ ഇതിനെ ചുറ്റിപറ്റി അവിടെ പരക്കുന്നുണ്ട്. പക്ഷെ കൃത്യമായ ഒരു ഉത്തരം നൽകാൻ ആർക്കും പറ്റിയില്ലെന്ന് മാത്രം…

Leave a Reply

Your email address will not be published.