ഇന്ത്യയെ ഇളക്കിമറിച്ച് കെജിഎഫ് തരംഗം

ഇന്ത്യയൊട്ടാകെ ടോളിവുഡ് തരംഗം സൃഷ്ടിച്ച സിനിമ ആയിരുന്നു കെജിഎഫ് ആദ്യഭാഗം. ബോളിവുഡിനു മുകളിൽ ആധിപത്യം സ്ഥാപിച്ച തെലുഗിൽ നിന്നുള്ള രാജമൗലിയുടെ ബാഹുബലിക്ക് ശേഷം ഒരു സൗത്ത് ഇന്ത്യൻ ചിത്രം ഇത്രയും ശ്രദ്ധ പിടിച്ചു പറ്റുന്നത് ആദ്യമായിരുന്നു. 4 വർഷത്തെ കാത്തിരിപ്പിന് ശേഷം റിലീസ് ആയ KGF chapter 2 വിന് ഒന്നാം ഭാഗത്തിന് കിട്ടിയതിന്റെ പതിന്മടങ്ങ് വരവേൽപ്പ് ആണ് കിട്ടിക്കൊണ്ടിരിക്കുന്നത്. കാണികളെ ആവേശത്തിന്റെ കൊടുമുടിയിൽ എത്തിക്കുന്ന പ്രശാന്ത് നീലിന്റെ മേക്കിംഗ് തന്നെയാണ് കെജിഎഫ്‍ ചാപ്റ്റര്‍ രണ്ടിന്റെ പ്രധാന ആകര്‍ഷണം.

‘റോക്കി ഭായി’യായി ഇക്കുറിയും യാഷ് നിറഞ്ഞാടുന്നു. ആദ്യ ഭാഗത്തിന്റെ അതേ പാതയില്‍ തന്നെയാണ് ചാപ്റ്റര്‍ രണ്ടും സഞ്ചരിക്കുന്നത്. റോക്കി ഭായ് എന്ന മോൺസ്റ്ററിന്റെ  മാസ് പരിവേഷങ്ങള്‍ ഓരോ രംഗങ്ങളിലും ആവര്‍ത്തിച്ചുറപ്പിക്കുന്നു. ഒന്നാം ഭാഗത്തിന് മുകളിൽ ഇനിയെന്ത് എന്ന വെല്ലുവിളിയെ ചിത്രം അതിജീവിക്കുന്നുണ്ട്. ആദ്യ ഭാഗത്തില്‍ ‘ഗരുഢ’യെങ്കില്‍ ഇത്തവണ വില്ലൻ ‘അധീര’യാണ്. ‘റോക്കി ഭായി’ക്ക്  ‘അധീര’യെ മാത്രമല്ല അതിജീവിക്കേണ്ടി വരുന്നത്,രാഷ്‍ട്രീയവും റോക്കി ഭായിയുടെ യാത്രയില്‍ പ്രതിയോഗികളായി എത്തുന്നു. അധീരയെ അവതരിപ്പിക്കുന്നത് സഞ്ജയ്‌ ദത്താണ്. നായികയായി ശ്രീനിധി ഷെട്ടിയും പ്രധാനമന്ത്രിയായി രവീണ ടണ്ഠനും മികച്ച പ്രകടനം കാഴ്ച വെക്കുന്നു.

Read also: നെഞ്ചിൽ ആഞ്ഞുപതിക്കുന്ന ‘ചവിട്ട്’

സിനിമയെ ആദ്യാവസാനം എൻഗേജിംഗ് ആയി നിർത്തുന്നത് രവി ബസ്രൂരിന്റെ കാതടപ്പിക്കുന്ന തരത്തിലുള്ള ഉജ്വലമായ പശ്ചാത്തല സംഗീതം ആണ്. ആദ്യഭാഗത്തിലെ പോലെ തന്നെ ബിജിഎമ്മിന്റെ മായിക പ്രപഞ്ചം 2ആം ഭാഗത്തിനും ഉറപ്പ് നൽകുന്നു. ഭുവൻ ഗൗഡയുടെ ക്യാമറക്കാഴ്‍ചകളും ആ ആവേശത്തിന് തീകൊളുത്തുന്നു. 19 കാരൻ  ഉജ്വൽ കുൽക്കർണിയുടെ കട്ടുകള്‍ പ്രേക്ഷകനെ കണ്ണെടുക്കാതെ  സ്‍ക്രീനിലേക്ക് നോക്കിയിരിക്കാൻ പ്രേരിപ്പിക്കും. എന്തായാലും ഒരു വാണിജ്യ ചിത്രം എന്ന നിലയിൽ ഇന്ത്യയിലെ എല്ലാ ഇൻഡസ്ട്രികൾക്കും മാതൃകയായി ചിത്രം മാറുമെന്നാണ് പ്രതീക്ഷ.

Leave a Reply

Your email address will not be published.