ദിവസം രണ്ട് തവണ കടലാൽ മൂടപ്പെടുന്ന ‘അത്ഭുതപ്പാത’

ദിവസവും രണ്ടുനേരവും തിരകളാൽ മറയ്ക്കപ്പെടുന്ന റോഡ്. അതാണ്‌ ഫ്രാൻസിലെ നിഗൂഢമായ ‘ലെ പാസ്സേജ് ഡു ഗോയിസ് ‘. ഒരു തിരകൾക്കൊപ്പമുള്ള നടവരമ്പാണിത്. വേലിയേറ്റവും വേലിയിറക്കവും കാരണം കണ്ണിനുമുന്നിൽ പ്രത്യക്ഷമാക്കുകയും അപ്രത്യക്ഷമാകുകയും ചെയ്യുന്ന റോഡ്. ദിവസം രണ്ട് പ്രാവശ്യം ഈ റോഡ് വെള്ളത്തിനടിയിലാകും. വിനോദ സഞ്ചാരികളുടെ ഇഷ്ട കേന്ദ്രമാണിത്. നോയിർമൗറ്റീർ ഐലണ്ടിനെയും, ഗൾഫ് ഓഫ് ബർണെഫിനെയും തമ്മിൽ ബന്ധിപ്പിക്കുന്ന ഈ റോഡിന് 4.125 കിലോമീറ്റർ ദൂരമുണ്ട്.

വേലിയിറക്ക സമയത്ത് മാത്രമാണ് ഇത് സഞ്ചാരയോഗ്യമാകുന്നത്. കണ്ണുകൾക്ക് മുന്നിൽ തിരകളൊഴിഞ്ഞ് പൊങ്ങിവരുന്ന അത്ഭുതദൃശ്യം ഏതാനും മണിക്കൂറുകൾ മാത്രമാണ് സഞ്ചാരികൾക്കുമുന്നിൽ തുറന്നു കൊടുക്കുക. ഈ സമയം റോഡിലൂടെ നടക്കുകയോ വാഹനമോടിക്കുകയോ ചെയ്യാം. എന്നാൽ പലപ്പോഴും നിഗൂഢമായ ഈ റോഡ് അപകടങ്ങൾക്കും വഴിവെക്കാം. പെട്ടെന്ന് ഉണ്ടാകുന്ന വേലിയേറ്റങ്ങൾ ആണ് അപകടങ്ങൾക്ക് കാരണമാകുന്നത്. അപ്രത്യക്ഷമായ അപകടങ്ങളിൽ നിന്ന് രക്ഷപെടാൻ റോഡുകളിൽ എമർജൻസി ടവറുകൾ സ്ഥാപിച്ചിട്ടുണ്ട്. റോഡുകൾ എപ്പോഴും വഴുതിയാണ് കിടക്കുന്നത്. അതിനാൽ വാഹനമോടിക്കുമ്പോൾ പ്രത്യേക ശ്രദ്ധയും ആവശ്യമുണ്ട്.16-ആം നൂറ്റാണ്ട് മുതലേ ഈ റോഡ് ആളുകൾ സന്ദർശിക്കുകയും ഉപയോഗിക്കുകയും ചെയ്യുന്നു.

1999ൽ ആണ് ‘ലെ പാസ്സേജ് ഡു ഗോയ്‌സി’ൽ രേഖപ്പെടുത്തിയ ഏറ്റവും വലിയ അപകടം നടന്നത്. അവിടെ നടത്തിയ ഒരു സൈക്കിൾ റെയ്‌സിനിടെ റോഡിൽ വലിയ ഒരു പിളർപ്പ് ഉണ്ടായി. ഇക്കരെ നിന്നവർക്ക് അക്കരെ കടക്കാൻ ആവാത്ത വണ്ണമായിരുന്നു ഇത്. കടലിനു നടുക്ക് തിരമാലകളേറ്റ് നിൽക്കുന്നതിനാൽ റോഡിന്റെ പ്രതലം നനഞ്ഞു കുതിർന്നിർന്നതായിരുന്നു കാരണം. എങ്കിലും ധൈര്യവാൻമാരായ സഞ്ചാരികൾ ബൈക്കിലും കാറിലും ഇതിലൂടെ ഇന്നും ദിവസേന സഞ്ചരിക്കാറുണ്ട്. ഫ്രാൻസിലെ തന്നെ ഏറ്റവും കൗതുകകരമായ കാഴ്ചകളിലൊന്നായ ലെ ‘ലെ പാസ്സേജ് ഡു ഗോയ്സ്’ എന്ന ഈ അത്ഭുത പാത എന്നും വിനോദ സഞ്ചാരികളുടെ ഇഷ്ട കേന്ദ്രമാണ്.

Leave a Reply

Your email address will not be published.