Advertisement

വിദ്യാഭ്യാസത്തിന് പ്രായം ഒരു തടസമല്ല; ഈ 104 വയസുകാരൻ മിടുക്കൻ വിദ്യാർത്ഥി….

April 2, 2022
Google News 1 minute Read

വിദ്യാഭ്യാസത്തിന് വയസ് ഒരു തടസമല്ല. എപ്പോൾ വേണമെങ്കിലും ഏത് പ്രായത്തിലും നമുക്ക് വിദ്യ നേടാം. അതിനു ഉദാഹരണമാകുകയാണ് വിളപ്പിൽശാല സ്വദേശി ജെയിംസ്. എത്രയാണ് ജെയിംസിന്റെ വയസ്സ് എന്നറിയാമോ? 104. ഈ പ്രായത്തിലും അറിവിന്റെ ലോകത്താണ് ഇദ്ദേഹം. മിടുക്കനാണെന്ന് മാത്രം പറഞ്ഞാൽ പോരാ. പരീക്ഷയ്ക്കൊക്കെ മുഴവൻ മാർക്കാണ് ജെയിംസ് സ്വന്തമാക്കുന്നത്. ഏറ്റവും പ്രായമുള്ള ഈ വിദ്യാർത്ഥിയുടെ വിശേഷങ്ങളിലേക്ക് പോകാം. സംസ്ഥാന സർക്കാരിന്റെ സാക്ഷരതാ പരീക്ഷയിൽ 150 മാർക്കാണ് ജെയിംസ് സ്വന്തമാക്കിയത്.

ജെയിംസിന് പറയാനുള്ളത് ഒരു പതിറ്റാണ്ടിന് അപ്പുറമുള്ള ഓർമകളാണ്. നാലാം ക്ലാസ് വരെ മാത്രമേ പള്ളിക്കൂടത്തിൽ പോയിട്ടുള്ളൂ. എന്നാൽ അന്ന് പഠിച്ച കഥയും കവിതയും കടങ്കഥയുമെല്ലാം ഇന്നും ജെയിംസിന്റെ ഓർമയിലുണ്ട്. സംസ്ഥാന സാക്ഷരതാ മിഷന്റെ പഠന ലിഖ്‌ന അഭിയാൻ പദ്ധതിയിൽ ഏറ്റവും പ്രായം കൂടിയ വിദ്യാർത്ഥികളിൽ ഒരാളാണ് ജെയിംസ്‌. കഴിഞ്ഞ ദിവസം നടന്ന പൊതുപരീക്ഷയിൽ ഈ മിടുക്കനായ വിദ്യാർത്ഥിക്ക് കിട്ടിയത് ഫുൾ മാർക്ക്.

Read Also : യുക്രൈൻ അഭയാർത്ഥികൾക്കായി “ആപ്പ്” നിർമിച്ച് ഇന്ത്യൻ വിദ്യാർത്ഥി

പ്രായമിത്രയൊക്കെ ആയെങ്കിലും കൃത്യമായ ജീവിത ശൈലിയാണ് ജെയിംസിനുള്ളത്. അതുകൊണ്ട് തന്നെ കാര്യമായ രോഗങ്ങളൊന്നും ജെയിംസിനെ ഇതുവരെ ബാധിച്ചിട്ടില്ല. കേൾവി കുറവുണ്ടെങ്കിലും കണ്ണടയുടെ സഹായമില്ലാതെയാണ് ഇന്നും പത്രവായന.

എഴുതാനൊക്കെ നന്നായിട്ട് അറിയാം. എഞ്ചുവടിയെല്ലാം ഇന്നും മനഃപാഠമാണ്. എന്നും പത്രം വായിക്കും. പത്ര വായനയാണ് ഹോബി. ഒരു ദിവസം പത്രം വായിച്ചില്ലെങ്കിൽ പപ്പയ്ക്ക് ഭയങ്കര വിഷമമാണെന്ന് മകൾ പറയുന്നു. വിളപ്പിൽശാല നെടുങ്കുഴിയിലെ വീട്ടിൽ അഞ്ചുപെൺമക്കളുടെയും 10 ചെറുമക്കളുടെയും അവരുടെ 8 മക്കളുടെയുമെല്ലാം കരണവരാണ് ജെയിംസ്‌. ചോദിക്കുന്ന ചോദ്യങ്ങൾക്കെല്ലാം രസികൻ മറുപടിയും ജയിംസിന്റെ പക്കലുണ്ട്.

Story Highlights: Inspiration story of 104 year old man

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here